ഇന്ത്യ മനസ്സിലാക്കാതെ പോയ ആള്‍, ഒരുപക്ഷെ ഇന്ത്യയുടെ ചരിത്രം മാറ്റിയെഴുതിയേനെ

മുജീബുറഹ്മാന്‍

വര്‍ഷം 2005 – ഇന്ത്യ കോച്ച് ജോണ്‍ റൈറ്റിന് പകരക്കാരനെ തേടുന്നു. ഇന്റര്‍വ്യൂവില്‍ അവസാന മത്സരം നടക്കുന്നത് രണ്ടു ഓസ്‌ട്രേലിയന്‍സ് തമ്മില്‍. ഗ്രെഗ് ചാപ്പലും ടോം മൂഡിയും. ഇന്ത്യ ചാപ്പലിനെ തിരഞ്ഞെടുക്കുന്നു ശേഷം കാര്യങ്ങള്‍ സംഭവബഹുലം. പക്ഷെ മൂഡി നിരാശനായില്ല. നേരെ പോയത് ശ്രീലങ്കന്‍ ടീമിനെ പരിശീലിപ്പിക്കാന്‍. 2007 വേള്‍ഡ് കപ്പില്‍ ശ്രീലങ്കയെ ഫൈനലിസ്റ്റുകള്‍ ആക്കിയിട്ടാണ് മൂഡി തന്റെ മികവ് കാണിച്ചു തന്നത്.

വര്‍ഷം 2013 – IPL ല്‍ Deccan chargers ടീം പിരിച്ചു വിട്ട് Sunrisers Hyderabad എന്ന പുതിയ ടീം നിലവില്‍ വരുന്നു. സ്റ്റാര്‍ഡത്തിലേക്ക് വരുന്ന രോഹിത് ശര്‍മ്മയെന്ന മാച്ച് വിന്നറെ അടക്കം മുംബൈക്ക് ട്രേഡ് ചെയ്തിരുന്ന ഹൈദരാബാദിന്, ഒന്നില്‍ നിന്ന് തുടങ്ങേണ്ടിയിരുന്നു. അതിന് നിയമിതനായത് ടോം മൂഡി.

ലക്ഷ്മണെയും മുരളിയേയും കൂട്ട് പിടിച്ച് ടോം ജോലി ആരംഭിച്ചു. പ്രധാന കളിക്കാരെയെല്ലാം മറ്റ് IPL ടീമുകള്‍ കൈവശമാക്കിയത് കൊണ്ട് പലപ്പോളും രണ്ടാം നിര കളിക്കാരെയാണ് അവര്‍ക്ക് ലഭിച്ചത്. പക്ഷെ രണ്ട് വര്ഷം കൊണ്ട് അവര്‍ തങ്ങളുടെ മാര്‍ക്കീ പ്ലയേറെ കണ്ടെത്തി. ഡേവിഡ് വര്‍ണര്‍..

ഓസ്‌ട്രേലിയയുടെ അലമ്പന്‍ പയ്യന്‍. പലരും മുന്നറിയിപ്പ് കൊടുത്തു ”ആള് ശരിയല്ല .. ക്യാപ്റ്റന്‍ ആക്കാന്‍ പറ്റിയ മോറൈല്‍ ഒന്നും ഉള്ളവനല്ല’. പക്ഷെ മൂഡി തെല്ലും വക വെച്ചില്ല. അവനിലെ നായകനെ വിശ്വാസിച്ചു മുന്നോട്ടു പോകാന്‍ തീരുമാനിച്ചു. ശേഷം ചരിത്രം… മൂഡിക്കു കീഴില്‍ 7 സീസണുകളില്‍ നിന്ന് 5 തവണ പ്ലേ ഓഫ് എത്തിയ ടീമായി SRH. അതില്‍ ഒരു തവണ ചാമ്പ്യന്‍സും ഒരു തവണ ഫൈനലിസ്റ്റുകളും.

ഇപ്പോള്‍ IPL ല്‍ ഏറ്റവും കോണ്‍സിസ്റ്റന്‍ഡ് ആയി പെര്‍ഫോം ചെയ്യുന്ന ടീമാണവര്‍. അതും വ്യക്തിഗത പ്രകടനത്തേക്കാള്‍ ടീം പെര്‍ഫോമന്‍സ് കൊണ്ട് മുന്നേറുന്നു. തന്ത്രഞ്ജനായ പരിശീലകനും, മുന്നില്‍ നിന്ന് നയിക്കുന്ന ക്യാപ്റ്റനും. മൂഡി അന്ന് വിശ്വസിച്ച ആ അലമ്പന്‍ പയ്യന്‍ ഇന്ന് IPL ലെ ഏറ്റവും മികച്ച ബാറ്‌സ്മാനും, മികച്ച ക്യാപ്റ്റനിലേക്കുമുള്ള യാത്രയിലാണ്.

പ്രൊഫഷണലിസ്റ്റ്, മിതഭാഷി, ശാന്തസ്വാഭാവി പക്ഷെ നീക്കങ്ങളില്‍ ചാണക്യന്‍. കളിയേ മാത്രമല്ല കളിക്കാരുടെ മനോ നിലയെയും വ്യക്തതയോടെ വായിച്ചെടുക്കുന്ന കോച്ച്, അതാണ് ടോം മൂഡി. ഇന്ത്യ പോലെ കളിയും, ഡ്രസിങ് റൂം രാഷ്ട്രീയവും ഒരുപോലെ മാനേജ് ചെയ്യണ്ട ഹെഡ് കോച്ച് ജോലിക്ക് ഏറ്റവും അനുയോജ്യനായവരില്‍ ഒരാള്‍. പക്ഷെ അപക്ഷിച്ച നാലു തവണയും മൂഡിക്കു നേരെ വാതില്‍ കൊട്ടിയടച്ചതാണ് bcci.

ഇതില്‍ രണ്ട് തവണ രവിശാസ്ത്രിക്ക് വേണ്ടിയായിരുന്നു.
ഇന്ത്യന്‍ ക്രിക്കറ്റ് ടാലെന്റ്‌റ്‌സ് കൊണ്ട് ഏറ്റവും ലക്ഷൂറിയസായ ജനറേഷനിലൂടെ കടന്ന് പോകുന്നു. പക്ഷെ ടീം പലപ്പോളും ചുമ്മാ അങ്ങ് തോറ്റുകൊണ്ടേയിരിക്കുന്ന അവസ്ഥയാണ്. ഈ വിഭവങ്ങളെ ശരിക്കുപയോഗിച്ച് നേട്ടങ്ങള്‍ കൊയ്യാന്‍ ടോം മൂഡിയെ പോലൊരു അമരക്കാരനെ ഇന്ത്യ വല്ലാതെ അര്‍ഹിക്കുന്നു.

കടപ്പാട്‌സ്: സ്‌പോട്‌സ് പാരഡൈസോ ക്ലബ്

You Might Also Like