അവന്‍ രഹാനയയേക്കാള്‍ മികച്ച താരം, ഒഴിവാക്കിയത് അംഗീകരിക്കാനാകില്ല, പൊട്ടിത്തെറിച്ച് ഇന്ത്യന്‍ താരം

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് പൃത്ഥ്വി ഷായെ ഒഴിവാക്കിയതിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യന്‍ മുന്‍ താരം ആശിഷ് നെഹ്‌റ രംഗത്ത്. ഒരു ടെസ്റ്റിലെ പരാജയത്തിന്റെ പേരില്‍ തുടരെ ഒഴിവാക്കുന്നത് കടുത്ത നടപടിയാണെന്ന് നെഹ്‌റ തുറന്നടിച്ചു. പ്രമുഖ കായിക മാധ്യമമായ ക്രിക്ക് ബസിനോട് സംസാരിക്കുകയായിരുന്നു നെഹ്‌റ.

‘സാങ്കേതിക മികവിലേക്ക് നോക്കുമ്പോള്‍ ഏതൊരു താരത്തിനും പ്രയാസമുണ്ടാവും അഡ്ജസ്റ്റ് ചെയ്യാന്‍. അഡ്‌ലെയ്ഡ് ടെസ്റ്റ് കളിക്കുന്ന സമയം 30-40 ടെസ്റ്റ് കളിച്ചതിന്റെ അനുഭവസമ്പത്ത് ഷായ്ക്കില്ല. ഒരു യുവതാരത്തെ കുറിച്ചാണ് നമ്മള്‍ സംസാരിക്കുന്നത്. ഒരു ടെസ്റ്റിന്റെ പേരില്‍ അവനെ ഒഴിവാക്കുന്നത് കടുപ്പമേറിയതാണെന്ന് പറയാതെ വയ്യ’ നെഹ്‌റ പറഞ്ഞു.

‘ഒരു ടെസ്റ്റിന് ശേഷം ഷായെ ബെഞ്ചിലിരുത്തരുത് എന്നാണ് ഓസീസ് പരമ്പരക്കിടയിലും എനിക്ക് തോന്നിയത്. കഴിഞ്ഞ വര്‍ഷത്തെ ഐപിഎല്‍ സമയവും ഷായെ ടീമില്‍ നിന്ന് മാറ്റി നിര്‍ത്തരുത് എന്നായിരുന്നു എന്റെ അഭിപ്രായം. ഏതാനും നല്ല ഇന്നിങ്‌സുകള്‍ പൃത്ഥ്വി കളിച്ചിരുന്നു. എന്നാല്‍ കൂടുതല്‍ റണ്‍സ് കണ്ടെത്താനായില്ല. ടി20 ക്രിക്കറ്റില്‍ രഹാനെയേക്കാള്‍ കൂടുതല്‍ റണ്‍സ് നേടിയ താരത്തെ ഞാന്‍ പിന്തുണയ്ക്കും’ നെഹ്‌റ പറയുന്നു.

രഹാനെ നല്ല കളിക്കാരനല്ല എന്നല്ല ഞാന്‍ പറയുന്നത്. എന്നാല്‍ ടി20 ക്രിക്കറ്റില്‍ പൃഥ്വി ഷാ, റിഷഭ് പന്ത് ഹെറ്റ്മയര്‍ എന്നിവരെ പോലെ വെടിക്കെട്ട് നടത്താന്‍ കഴിയുന്നവരെയാണ് വേണ്ടത്, ആശിഷ് നെഹ്‌റ പറഞ്ഞു.

അതെസമയം ഐപിഎല്ലില്‍ മികച്ച പ്രകടനമാണ് പൃത്ഥി ഷാ കാഴ്ച്ചവെച്ചത്. ഏഴ് മത്സരങ്ങള്‍ ഡല്‍ഹിയ്്ക്കായി കളിച്ച ഷാ മുന്നൂറില്‍ അധികം റണ്‍സും കണ്ടെത്തിയിരുന്നു.

You Might Also Like