അവന്‍ ലോകകപ്പ് കളിയ്ക്കില്ല, അറംപറ്റുന്ന പ്രവചനവുമായി ഇന്ത്യന്‍ താരം

വെസ്റ്റിന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തെങ്കിലും ലോകകപ്പ് ടീമില്‍ ഇന്ത്യന്‍ സ്പിന്നര്‍ ആ അശ്വിന്‍ ഇടംപിടിയ്ക്കില്ലെന്ന് പ്രവചിച്ച് മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ പാര്‍ഥീവ് പട്ടേല്‍.

‘അടുത്ത മത്സരത്തില്‍ രണ്ട് സ്പിന്നര്‍മാരുമായി കളിക്കാന്‍ ഇന്ത്യ തീരുമാനിച്ചാല്‍ അശ്വിനെ മറികടന്ന് രവി ബിഷ്ണോയി പ്ലേയിംഗ് ഇലവനിലെത്തും. സത്യസന്ധമായി പറഞ്ഞാല്‍ അശ്വിന്‍ ടി20 ലോകകപ്പ് കളിക്കുമെന്ന് തോന്നുന്നില്ല. കുല്‍ദീപ് യാദവ്, രവി ബിഷ്ണോയി, യുസ്വേന്ദ്ര ചാഹല്‍ എന്നിവരാണ് ഇടംപിടിക്കേണ്ടത്’ അശ്വിന്‍ പറഞ്ഞു.

‘ഇന്ത്യയില്‍ പോലും ടി20യിലോ ഏകദിനത്തിലോ മൂന്ന് സ്പിന്നര്‍മാരെ കളിപ്പിക്കുന്നത് കാണില്ല. പരമ്പരയിലുടനീളം മികച്ച തന്ത്രത്തോടെയാണ് ടീം കളിക്കുന്നത്. ആദ്യ ടി20യില്‍ സ്പിന്നര്‍മാരെ രോഹിത് ശര്‍മ്മ നന്നായി ഉപയോഗിച്ചു. സാധാരണയായി അശ്വിന്‍ ന്യൂബോള്‍ എറിയുന്നത് കാണാമെങ്കിലും ജഡേജയേയും ആദ്യ ആറ് ഓവറുകളില്‍ രോഹിത് ഉപയോഗപ്പെടുത്തി’ അശ്വിന്‍ പറഞ്ഞു.

ബ്രയാന്‍ ലാറ സ്റ്റേഡിയത്തില്‍ ദിനേശ് കാര്‍ത്തിക്കിനൊപ്പം പുറത്താകാതെ 52 റണ്‍സിന്റെ കൂട്ടുകെട്ട് അശ്വിന്‍ സൃഷ്ടിച്ചിരുന്നു. ബാറ്റിംഗില്‍ 10 പന്തില്‍ 13 റണ്‍സ് നേടിയ താരം ബൗളിംഗില്‍ നാല് ഓവറില്‍ 22 റണ്‍സ് മാത്രം വഴങ്ങി നിക്കോളാസ് പുരാന്‍, ഷിമ്രോന്‍ ഹെറ്റ്മെയര്‍ എന്നിവരെ പുറത്താക്കുകയും ചെയ്തിരുന്നു.

വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ടി20യില്‍ നായകന്‍ രോഹിത് ശര്‍മ്മ അപ്രതീക്ഷിതമായി മൂന്ന് സ്പിന്നര്‍മാരെ കളിപ്പിച്ചപ്പോഴാണ് ആര്‍ അശ്വിന്‍ പ്ലേയിംഗ് ഇലവനിലെത്തിയത്. രവീന്ദ്ര ജഡേജയും രവി ബിഷ്ണോയിയുമായിരുന്നു അശ്വിന് പുറമെ മറ്റ് സ്പിന്നര്‍മാര്‍. അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയില്‍ ചാഹലിന് വിശ്രമം അനുവദിച്ചിരിക്കുകയാണ്. മറ്റൊരു റിസ്റ്റ് സ്പിന്നറായ കുല്‍ദീപ് യാദവ് സ്‌ക്വാഡിലുണ്ടെങ്കിലും ആദ്യ ടി20യില്‍ അവസരം ലഭിച്ചിരുന്നില്ല.

You Might Also Like