ആഴ്‌സണൽ താരങ്ങളെ ലോകകപ്പിനുള്ള ബ്രസീൽ ടീമിലുൾപ്പെടുത്തിയ തീരുമാനത്തെ വിമർശിച്ച് മുൻ താരം

Image 3
FIFA WORLDCUP

ആഴ്‌സണൽ താരങ്ങളായ ഗബ്രിയേൽ മാർട്ടിനെല്ലി, ഗബ്രിയേൽ ജീസസ് എന്നിവരെ ലോകകപ്പിനുള്ള ബ്രസീൽ ടീമിന്റെ ഭാഗമാക്കിയ തീരുമാനത്തെ ശക്തമായി വിമർശിച്ച് മുൻ ബ്രസീൽ മധ്യനിര താരവും ഇപ്പോൾ ജേർണലിസ്റ്റുമായ നെറ്റോ. ഈ രണ്ടു താരങ്ങളും ലോകകപ്പ് ടീമിലിടം നേടാൻ അർഹരല്ലെന്നും ഇവരെ ഉൾപ്പെടുത്തിയ പരിശീലകൻ ടിറ്റെ ആ സ്ഥാനത്ത് തുടരാൻ അർഹനല്ലെന്നുമാണ് നെറ്റോ പറയുന്നത്. ഫ്ലാമങ്ങോ താരമായ ഗാബിഗോളിനെ ടീമിലേക്ക് വിളിക്കാതിരുന്ന തീരുമാനത്തെയും അദ്ദേഹം ചോദ്യം ചെയ്‌തു.

ഈ സീസണിൽ പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്ന ആഴ്‌സണൽ ടീമിനു വേണ്ടി മികച്ച പ്രകടനമാണ് മാർട്ടിനെല്ലി നടത്തുന്നത്. താരത്തെ ലോകകപ്പ് ടീമിലുൾപ്പെടുത്തിയ തീരുമാനത്തെ ആരാധകർ രണ്ടു കയ്യും നീട്ടി സ്വീകരിക്കുകയും ചെയ്‌തിട്ടുണ്ട്‌, ജീസസിന്റെ കാര്യത്തിൽ ബ്രസീൽ ആരാധകർക്ക് സമ്മിശ്രമായ അഭിപ്രായമാണുള്ളതെങ്കിലും മാർട്ടിനെല്ലിയുടെ കാര്യത്തിൽ അങ്ങിനെയല്ല. എന്നാൽ രണ്ടു താരങ്ങളും ആ സ്ഥാനം അര്ഹിക്കുന്നില്ലെന്നാണ് ടിറ്റെ പറയുന്നത്.

ഡാനി ആൽവേസിനെ ടീമിലുൾപ്പെടുത്തിയ തീരുമാനം സഹിക്കാമെങ്കിലും മാർട്ടിനെല്ലിയെ ഉൾപ്പെടുത്തിയത് നാണക്കേടാണെന്നാണ് ടിറ്റെ പറയുന്നത്. ഇതിലൂടെ ഫുട്ബോളിനെ അവമതിക്കായാണ് ചെയ്യുന്നതെന്നും തന്റെ സ്ഥാനാതിരിക്കാൻ ടിറ്റെ അർഹനല്ലെന്നും അദ്ദേഹം പറയുന്നു. സീസണിൽ അഞ്ചു ഗോളുകൾ മാത്രം നേടിയ മാർട്ടിനെല്ലി ബ്രസീലിലെ ഒരു മാളിൽ ഇറങ്ങി നടന്നാൽ പോലും ആരും അറിയില്ലെന്നും ആഴ്‌സനലിനെ ചാമ്പ്യൻസ് ലീഗിൽ പോലുമെത്തിക്കാൻ കഴിയാതിരുന്ന താരം എന്താണ് യൂറോപ്പിൽ ചെയ്‌തതെന്നും അദ്ദേഹം ചോദിച്ചു.

അതേസമയം കോപ്പ ലിബർട്ടഡോസ് ഫൈനലിലെ ഗോളടക്കം ഈ സീസണിൽ 29 ഗോളുകൾ നേടിയ ഗാബിഗോളിനെ എന്തുകൊണ്ടാണ് തഴഞ്ഞതെന്നും അദ്ദേഹം ചോദിക്കുന്നു. അതിനു പുറമെ ജീസസിനെതിരെയും രൂക്ഷമായ വിമർശനങ്ങൾ നടത്തി. കഴിഞ്ഞ ലോകകപ്പിലും ഇത്തവണ ലോകകപ്പ് യോഗ്യത മത്സരങ്ങളിലും താരം ഒരു ഗോൾ ആഴ്‌സണൽ സ്‌ട്രൈക്കർ നേടിയിട്ടില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടിയതിനു പുറമെ അവസാനത്തെ പത്ത് മത്സരങ്ങളിൽ ഒരു ഗോൾ പോലും നേടാൻ കഴിഞ്ഞിട്ടില്ലാത്ത കളിക്കാരനാണ് ജീസസെന്ന കാര്യം ഓർമിക്കണമെന്നും നെറ്റോ പറഞ്ഞു.