തമ്മിലടിച്ച് തിരിയും ബ്ലാസ്‌റ്റേഴ്‌സും, സൂപ്പര്‍താരം ക്ലബ് വിടുന്നു
ഐഎസ്എല്ലിലെ സൂപ്പര്‍ താരങ്ങളിലൊരാളായ ജംഷ്ഡ്പൂര്‍ എഫ്‌സിയുടെ സ്പാനിഷ് പ്രതിരോധ താരം തിരിയെ കഴിഞ്ഞ സീസണ്‍ കഴിഞ്ഞ ഉടന്‍ തന്നെ ബ്ലാസ്റ്റേഴ്‌സ് റാഞ്ചിയിരുന്നു. മൂന്ന് വര്‍ഷത്തേയ്ക്കാണ് തിരിയെ ബ്ലാസ്റ്റേഴ്‌സ് സ്വന്തം നിരയിലെത്തിച്ചത്.
എന്നാല്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ബ്ലാസ്റ്റേഴ്‌സ് തിരിയുമായുളള കരാര്‍ റദ്ദാക്കിയേക്കുമെന്നാണ് മലയാളം സ്‌പോട്‌സ് മാധ്യമമായ ഫാന്‍ പോര്‍ട്ട് റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രതിഫലത്തെ ചൊല്ലിയുളള തര്‍ക്കമാണത്രെ തിരിയുടെ കൂടുമാറ്റം അനിശ്ചിതത്തിലാക്കുന്നത്.
ജംഷ്ഡ്പൂരിനായി കഴിഞ്ഞ സീസണില്‍ പ്രതിരോധ നിരയില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ച്ചവെച്ച താരമാണ് തിരി. താരത്തിന്റെ ജംഷദ്പൂര്‍ എഫ് സിയുമായുള്ള കരാര്‍ കഴിഞ്ഞ സീസണോടെ അവസാനിച്ചിരുന്നു. അതിനു പിന്നാലെ ആയിരുന്നു കേരള ബ്ലാസ്റ്റേഴ്‌സുമായി താരം കരാര്‍ ഒപ്പുവെച്ചത്. തിരി ബ്ലാസ്റ്റേഴ്‌സ് നിരയിലെത്തിയില്ലെങ്കില്‍ അത് കേരള ക്ലബിന് കനത്ത തിരിച്ചടിയാകും.
2015ല്‍ അത്‌ലറ്റിക്കോ മാന്‍ഡ്രിഡ് ബി ടീമില്‍ നിന്നാണ് തിരി ഐഎസ്എല്‍ കളിക്കാന്‍ ഇന്ത്യയിലേക്ക് വിമാനം കയറിയത്. എടികെയാണ് തിരിയെ സ്വന്തമാക്കിയത്. 2016ല്‍ അത്‌ലറ്റിക്കോ മാഡ്രിഡിലേക്ക് തിരിച്ച് പോയ തിരി അടുത്ത വര്‍ഷം വീണ്ടും എടികെയിലെത്തി.
പിന്നീട് സ്പാനിഷ് ക്ലബായ മാര്‍ബെല്ലയിലേക്ക് പോയ താരത്തെ 2017ല്‍ ജംഷഡ്പൂര്‍ എഫ്‌സി സ്വന്തമാക്കി. കഴിഞ്ഞ മൂന്ന് വര്‍ഷമായി ജംഷഡ്പൂരിന്റെ ഭാഗമായ തിരി അവിടെ 48 മത്സരങ്ങളില്‍ നിന്നായി മൂന്ന് ഗോളും സ്വന്തമാക്കിയിട്ടുണ്ട്. ജംഷദ്പൂരിന്റെ ക്യാപ്റ്റന്‍ സ്ഥാനം വരെ അദ്ദേഹം അലങ്കരിച്ചിരുന്നു.