ആരെയും ചതച്ചിട്ടില്ല, പിന്നെയെന്തിനാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ എന്നെ തെറിവിളിയ്ക്കുന്നത്, പൊട്ടിത്തെറിച്ച് തിരി
ജംഷട്പൂര്‍ എഫ്‌സിയുടെ സ്പാനിഷ് താരം തിരിയെ ബ്ലാസ്്‌റ്റേഴ്‌സിലെത്തിച്ചതിന് പിന്നാലെ ആ ട്രാന്‍സ്ഫറിനെ ചുറ്റിപറ്റി നിരവധി വിവാദങ്ങളാണല്ലോ ഉണ്ടായത്. പ്രതിഫല തര്‍്ക്കത്തെ തുടര്‍ന്ന് തിരിയും ബ്ലാസ്റ്റേഴ്‌സും തമ്മില്‍ ഉടക്കി നില്‍ക്കുകയാണെന്നാണ് വാര്‍ത്തള്‍. കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ പ്രതിഫലത്തില്‍ നിന്നും 40 ശതമാനം പ്രതിഫലം കുറയ്ക്കാന്‍ ബ്ലാസ്റ്റേഴ്‌സ് തിരിയോട് ആവശ്യപ്പെട്ടതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം.
എന്നാല്‍ ഇതിനിടെ സാമൂഹിക മാധ്യമങ്ങളില്‍ ഒരു സംഘം ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ തിരിയ്‌ക്കെതിരെ തിരിഞ്ഞിരുന്നു. വ്യാപകമായ രീതിയില്‍ തിരിയ്‌ക്കെതിരെ ഹേറ്റ് ക്യാമ്പയ്‌നാണ് ഇവര്‍ നടത്തയത്. ഒടുവില്‍ ഇക്കാര്യത്തില്‍ പ്രതകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് തിരി.
തന്നെ തെറി വിളിക്കുന്നവരും തന്നെ ചതിയനെന്നു വിളിക്കുന്നവരും ഒരു കാര്യം അറിയേണ്ടതുണ്ടെന്നും കേരള ബ്ലാസ്റ്റേഴ്‌സില്‍ എന്ത് നടന്നാലും അത് തന്റെ തീരുമാനം ആയിരിക്കുകയില്ലെന്നും താരം ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. ഫുട്‌ബോള്‍ ലോകത്തെ പല പ്രമുഖരും തിരിക്ക് പിന്തുണയുമായി എത്തിയിട്ടുണ്ട്.
പിന്നീട് തിരി തന്നെ പിന്തുണച്ചവര്‍ക്ക് നന്ദി അറിയിച്ച് രംഗത്തെത്തി. ‘ എനിയ്ക്ക് പോസിറ്റീവ് സന്ദേഷങ്ങളയച്ച എല്ലാവരോടും ഞാന്‍ നന്ദി പറയുന്നു. എനിക്കറിയാം ന്യൂനാല്‍ ന്യൂനപക്ഷമായ ആളുകള്‍ മാത്രമാണ് എന്നെ കുറിച്ച് മോശം സംസാരിച്ചതെന്ന്. എന്നെ പിന്തുച്ചവര്‍ക്കും എന്നെ കുറിച്ച് നല്ല വാക്കുകള്‍ പറഞ്ഞവര്‍ക്കും ഞാനെന്റെ നന്ദി പറയുന്നു’ തിരി എഴുതി.
ജംഷ്ഡ്പൂരിനായി കഴിഞ്ഞ സീസണില്‍ പ്രതിരോധ നിരയില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ച്ചവെച്ച താരമാണ് തിരി. താരത്തിന്റെ ജംഷദ്പൂര്‍ എഫ് സിയുമായുള്ള കരാര്‍ കഴിഞ്ഞ സീസണോടെ അവസാനിച്ചിരുന്നു. അതിനു പിന്നാലെ ആയിരുന്നു കേരള ബ്ലാസ്റ്റേഴ്‌സുമായി താരം കരാര്‍ ഒപ്പുവെച്ചത്. തിരി ബ്ലാസ്റ്റേഴ്‌സ് നിരയിലെത്തിയില്ലെങ്കില്‍ അത് കേരള ക്ലബിന് കനത്ത തിരിച്ചടിയാകും.
2015ല്‍ അത്‌ലറ്റിക്കോ മാന്‍ഡ്രിഡ് ബി ടീമില്‍ നിന്നാണ് തിരി ഐഎസ്എല്‍ കളിക്കാന്‍ ഇന്ത്യയിലേക്ക് വിമാനം കയറിയത്. എടികെയാണ് തിരിയെ സ്വന്തമാക്കിയത്. 2016ല്‍ അത്‌ലറ്റിക്കോ മാഡ്രിഡിലേക്ക് തിരിച്ച് പോയ തിരി അടുത്ത വര്‍ഷം വീണ്ടും എടികെയിലെത്തി.
പിന്നീട് സ്പാനിഷ് ക്ലബായ മാര്‍ബെല്ലയിലേക്ക് പോയ താരത്തെ 2017ല്‍ ജംഷഡ്പൂര്‍ എഫ്‌സി സ്വന്തമാക്കി. കഴിഞ്ഞ മൂന്ന് വര്‍ഷമായി ജംഷഡ്പൂരിന്റെ ഭാഗമായ തിരി അവിടെ 48 മത്സരങ്ങളില്‍ നിന്നായി മൂന്ന് ഗോളും സ്വന്തമാക്കിയിട്ടുണ്ട്. ജംഷദ്പൂരിന്റെ ക്യാപ്റ്റന്‍ സ്ഥാനം വരെ അദ്ദേഹം അലങ്കരിച്ചിരുന്നു.