തിരിയും ജിങ്കനും സൂചന മാത്രം, വികൂന കളി തുടങ്ങി, ഇത് ആറ് സീസണിലും കാണാത്ത ബ്ലാസ്‌റ്റേഴ്‌സ്

കഴിഞ്ഞ സീസണില്‍ നിന്നും വ്യത്യസ്തമായി പുതിയ പരിശീലകന്‍ കിബു വികൂന താന്‍ സ്വപ്‌നം കാണുന്ന ടീമിനായി ഒരു വിട്ടുവീഴ്ച്ചയും ഇല്ലാതെ പണിയെടുക്കുകയാണ്. അതിന്റെ ഭാഗമായാണ് ബ്ലാസ്റ്റേഴ്‌സ് രണ്ട് വന്‍ സൈനിംഗുകള്‍ ഉപേക്ഷിച്ചിരിക്കുന്നത്.

വികൂനയ്ക്ക് കീഴില്‍ കളിക്കാരുടെ തിരഞ്ഞെടുപ്പില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ സമീപനം മാറുകയാണ്. സ്പാനിഷ് താരം ടിറി, മുന്‍ നായകനും ക്ലബ്ബ് ഐക്കണുമായ സന്ദേശ് ജിങ്കന്‍ എന്നിവരുടെ കാര്യത്തില്‍ മാനേജ്‌മെന്റ് സ്വീകരിച്ച നിലപാടുകള്‍ ഇതാണ് സൂചിപ്പിക്കുന്നത്.

ഒന്നരകോടിയോളം രൂപയാണ് ഒരു സീസണില്‍ ജിങ്കനായി ബ്ലാസ്റ്റേഴ്‌സ് മുടക്കുന്നത്. ബ്ലാസ്റ്റേഴ്‌സിന്റെ ഏറ്റവും വിലപിടിപ്പുള്ള താരം. കോവിഡ്-19 വ്യാപനത്തോടെ സാമ്പത്തിക പ്രതിസന്ധിയിലായിരിക്കുകയാണ് കേരള ടീം. ഈ അവസ്ഥയില്‍ ബ്ലാസ്റ്റേഴസിന് ആവശ്യം ചെലവ് കുറഞ്ഞ ടീമിനെയാണ്.

ജിങ്കന്‍ പോകുന്നതോടെ അതേ തുകയ്ക്ക് മികച്ച മൂന്ന് കളിക്കാരെയെങ്കിലും കൊണ്ടുവരാനാകും. പുതിയ സ്പാനിഷ് പരിശീലകന്‍ കിബുവിന്റെ ഗെയിംപ്ലാനിന് അനിവാര്യനായ കളിക്കാരനല്ല ജിംഗാന്‍. സ്പാനിഷ് പാസിങ് ശൈലിയില്‍ ഹോള്‍ഡ് ചെയ്ത് കളിക്കുന്ന സെന്‍ട്രല്‍ ഡിഫന്‍ഡര്‍മാരെയാണ് ആവശ്യം.

തിരിയെ വേണ്ടെന്ന് വെക്കാനുള്ള കാരണവും ഉയര്‍ന്ന പ്രതിഫലമാണ്. ഇതോടെ കഴിഞ്ഞ ആറ് സീസണുകളില്‍നിന്ന് വ്യത്യസ്തമായി പ്രൊഫഷണല്‍ സമീപനത്തിലേക്കുള്ള ബ്ലാസ്‌റ്റേഴ്‌സിന്റെ മാറ്റമാണ് ഇപ്പോള്‍ നടക്കുന്നത്.

You Might Also Like