തിരി വീണ്ടും ത്രീജി, എടികെയിലും സ്ഥാനമില്ല, സ്‌പെയിനിലേക്ക് പോകുമെന്ന് താരം

Image 3
FootballISL
സ്പാനിഷ് താരം തിരിയ്ക്ക് വീണ്ടും തിരിച്ചടിയെന്ന് സൂചന. പ്രതിഫല തര്‍ക്കത്തെ തുടര്‍ന്ന് കേരള ബ്ലാസ്റ്റേഴ്‌സ് വിട്ട തിരി എടികെ മോഹന്‍ ബഹാന്‍ സ്വന്തമാക്കിയെങ്കിലും താരത്തെ ക്ലബ് റിസീല് ചെയ്‌തെന്നാണ് ലഭിക്കുന്ന വിവരം. ഇതോടെ തിരി സ്‌പെയിനിലേക്ക് തന്നെ തിരിച്ച് പോകുമെന്നും സൂചനയുണ്ട്. സോഷ്യല്‍ മീഡിയ സംഭാഷണത്തിനിടെ താന്‍ സ്‌പെയിനിലേക്ക് പോയെക്കുമെന്ന തിരി തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. എടികെയില്‍ വിദേശ താരങ്ങളുടെ കുത്തൈാഴുക്കാണ് ഇത്തരമൊരു സാഹചര്യം സംജാതമായത്. റോയ് കൃഷ്ണ, എഡൂ ഗാര്‍സ്യ അടക്കം നിരവധി പ്രതിഭകള്‍ എടികെയില്‍ ഉണ്ടെന്നിരിക്കെ ഇനി ക്ലബില്‍ കൂടുതല്‍ പ്ലേയിംഗ് ടൈം ലഭിക്കാനുളള സാധ്യത തിരി കാണുന്നില്ല. ഇതോടെയാണ് തിരിയും എടികെ മോഹന്‍ ബഗാനും പിരിയുന്നത്. 2016ല്‍ എടികെയുടെ ഭാഗമായ തിരി പിന്നീടു ജംഷഡ്പുരിനൊപ്പം ചേര്‍ന്നു. ആറാം സീസണ്‍ തീര്‍ന്നു ദിവസങ്ങള്‍ക്കകം ബ്ലാസ്റ്റേഴ്‌സും തിരിയും പ്രീകോണ്‍ട്രാക്ടില്‍ എത്തിയതാണ്. 3 വര്‍ഷത്തേക്കായിരുന്നു ധാരണ. കോവിഡിന്റെ പശ്ചാത്തലത്തില്‍, പ്രതിഫലത്തില്‍ 40% കുറവു വരുത്തണമെന്നു ബ്ലാസ്റ്റേഴ്‌സ് ആവശ്യപ്പെട്ടെങ്കിലും തിരി നിരസിച്ചതോടെ ഇരുവരും തമ്മില്‍ പിരിയാന്‍ ധാരണയായി. 2015ല്‍ അത്‌ലറ്റിക്കോ മാന്‍ഡ്രിഡ് ബി ടീമില്‍ നിന്നാണ് തിരി ഐഎസ്എല്‍ കളിക്കാന്‍ ഇന്ത്യയിലേക്ക് വിമാനം കയറിയത്. എടികെയാണ് തിരിയെ സ്വന്തമാക്കിയത്. 2016ല്‍ അത്‌ലറ്റിക്കോ മാഡ്രിഡിലേക്ക് തിരിച്ച് പോയ തിരി അടുത്ത വര്‍ഷം വീണ്ടും എടികെയിലെത്തി. പിന്നീട് സ്പാനിഷ് ക്ലബായ മാര്‍ബെല്ലയിലേക്ക് പോയ താരത്തെ 2017ല്‍ ജംഷഡ്പൂര്‍ എഫ്‌സി സ്വന്തമാക്കി. കഴിഞ്ഞ മൂന്ന് വര്‍ഷമായി ജംഷഡ്പൂരിന്റെ ഭാഗമായ തിരി അവിടെ 48 മത്സരങ്ങളില്‍ നിന്നായി മൂന്ന് ഗോളും സ്വന്തമാക്കിയിട്ടുണ്ട്. ജംഷദ്പൂരിന്റെ ക്യാപ്റ്റന്‍ സ്ഥാനം വരെ അദ്ദേഹം അലങ്കരിച്ചിരുന്നു.