ചെൽസിയുടെ ആ വലിയ ലക്ഷ്യം നേടാനുള്ള അവസരമാണിത്, സൂപ്പർതാരം ടിമോ വെർണർ പറയുന്നു

Image 3
Champions LeagueFeaturedFootball

ഇന്നു നടക്കാനിരിക്കുന്ന ചാമ്പ്യൻസ്‌ലീഗ് മത്സരത്തിൽ ഫ്രഞ്ച് ക്ലബ്ബായ റെന്നെസിനെ നേരിടാനൊരുങ്ങുകയാണ് ചെൽസി. മത്സരത്തിന് മുന്നോടിയായി നടന്ന പത്രസമ്മേളത്തിൽ ഇത്തവണത്തെ തന്റെ ലക്ഷ്യങ്ങളെക്കുറിച്ച് വ്യക്തമാക്കിയിരിക്കുകയാണു യുവ ജർമൻ സൂപ്പർതാരം ടിമോ വെർണർ. കഴിഞ്ഞ സമ്മർ ട്രാൻസ്ഫറിലാണ് ഹക്കിം സിയെച്ച്,കായ് ഹാവെർട്സ്, ബെൻ ചിൽവെൽ എന്നീ യുവതാരങ്ങൾക്കൊപ്പം ടിമോ വെർണറെയും ചെൽസി സ്വന്തമാക്കുന്നത്.

ചെൽസിയിലെത്തിയതിനു ശേഷം എടുത്തു പറയാവുന്ന മികച്ച പ്രകടനങ്ങൾ നടത്തിയിട്ടില്ലെങ്കിലും ഇത്തവണ ചെൽസിക്കൊപ്പം കിരീടങ്ങൾ നേടാനാവുമെന്ന പ്രതീക്ഷ പങ്കു വെച്ചിരിക്കുകയാണ് യുവ ജർമൻ താരം. 2012ൽ അവസാനമായി നേടിയ ചാമ്പ്യൻസ് ലീഗ് ഇത്തവണ സ്റ്റാംഫോർഡ് ബ്രിഡ്ജിലെത്തിക്കാൻ കഴിയുമെന്നും വെർണർ ശുഭപ്തിവിശ്വാസം പങ്കു വെച്ചു. അതിനുള്ള മികച്ചതാരങ്ങളുള്ള സ്‌ക്വാഡ് തന്നെ ചെൽസിക്കുണ്ടെന്നാണ് വെർണറുടെ പക്ഷം.

“മികച്ച താരങ്ങളുള്ള ഒരു വലിയ സ്‌ക്വാഡ് തന്നെ ഞങ്ങൾക്കുണ്ട്. അതു കൊണ്ടു തന്നെ ഈ കോമ്പറ്റിഷനിൽ ഞങ്ങൾക്ക് വളരെ ദൂരം പോകാനാവുമെന്നു തന്നെയാണ് എനിക്ക് തോന്നുന്നത്. ഞങ്ങൾ ഇവിടെ വന്നത് അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടുമെന്ന് പറയാനല്ല. ഞങ്ങൾ ചാമ്പ്യൻസ്‌ലീഗ് നേടാനാണ് ഇത്തവണ വന്നിരിക്കുന്നത്. “

ഈ വർഷം ഒരു മികച്ച അവസരമാണ് കാണുന്നത്. കാരണം ഈ കോമ്പറ്റിഷനിലുള്ള എല്ലാവർക്കും ഒരുപാട് കളിക്കാനുണ്ട്. അതു കൊണ്ടു തന്നെ പല ടീമുകളും അതെങ്ങനെ കൈകാര്യം ചെയ്യുമെന്ന ചിന്തയിലായിരിക്കും. ആർക്കെതിരെയാണ് കളിക്കുന്നത് എത്രമത്സരങ്ങൾ തുടർച്ചയി കളിക്കണം എന്നൊക്കെ ചിന്തിക്കേണ്ടി വരും. എന്റെ അഭിപ്രായത്തിൽ ഇത്തവണ മികച്ച അവസരമാണ് ഞങ്ങൾക്കുള്ളത് എന്നാണ്. ഒപ്പം അടുത്ത വർഷവും. പരസ്പരം മനസിലാക്കിക്കൊണ്ടും കൂടുതൽ കാര്യങ്ങൾ പഠിച്ചു കൊണ്ടുമിരിക്കുന്ന ഞങ്ങൾക്ക് ഈ കോമ്പറ്റിഷനിൽ വളരെ ദൂരം പോവാനാകുമെന്നാണ് വിശ്വസിക്കുന്നത്. ” ടിമോ വെർണർ ഫ്രഞ്ച് മാധ്യമമായ ടെലിഫൂടിനോട് പറഞ്ഞു.