മെസിയെ ടീമിലേക്ക് സ്വാഗതം ചെയ്ത് പിഎസ്ജി പരിശീലകന്‍

Image 3
Champions LeagueFeaturedFootball

ബയേണുമായുള്ള തോൽവിക്കു ശേഷം മെസിയുടെ ബാഴ്സയിലെ ഭാവി അനിശ്ചിതത്വത്തിലാണുള്ളത്. മെസി ബാഴ്‌സ വിടുമോ ഇല്ലയോ എന്നുള്ളതാണ് ഫുട്ബോൾ ലോകം ആകാംഷയോടെ നോക്കികൊണ്ടിരിക്കുന്നത്. ഇതുവരെയും മെസ്സി കരാർ പുതുക്കാൻ സമ്മതിക്കാത്തത് വലിയ തോതിൽ ആശങ്ക ഉണ്ടാക്കുന്നുണ്ട്.

ഇപ്പോഴിതാ മെസ്സിക്ക് വേണ്ടി പിഎസ്ജി പരസ്യമായി രംഗത്തെത്തിയിരിക്കുകയാണ്. മെസിക്ക് എപ്പോൾ വേണമെങ്കിലും പിഎസ്ജിയിലേക്ക് വരാമെന്നും തങ്ങൾ സ്വാഗതം ചെയ്യുമെന്നാണ് പരിശീലകൻ തോമസ് ടൂക്കലിന്റെ അഭിപ്രായം. ഇന്നലത്തെ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ പരാജയമറിഞ്ഞതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ടൂക്കൽ.

“മെസ്സിക്ക് പിഎസ്ജിയിലേക്ക് എപ്പോഴും സ്വാഗതം. മെസ്സിയെ വേണ്ടെന്നു  ഏത് പരിശീലകനാണ് പറയുക. പക്ഷെ എനിക്ക് തോന്നുന്നത് മെസ്സി ബാഴ്സയിൽ തന്നെ കരിയർ പൂർത്തിയാക്കും എന്നാണ് ” മെസി അഭ്യുഹങ്ങളെക്കുറിച്ച്  ടൂക്കൽ സംസാരിച്ചു.

“ഞങ്ങൾക്ക് കവാനിയെയും തോമസ് മുനിയറിനെയും നഷ്ടമായി. ഇപ്പോൾ സിൽവയും പോകുന്നു. ബയേണിനെ പോലെ ഞങ്ങളും ടീം ശക്തിപ്പെടുത്താനായി കൂടുതൽ നിക്ഷേപിക്കേണ്ടതുണ്ട്. അവരുടെയൊപ്പം പിഎസ്ജി എത്തണമെങ്കിൽ പുതിയ താരങ്ങളെ ഈ ട്രാൻസ്ഫർ ജാലകത്തിൽ ടീമിൽ എത്തിക്കണം. തീർച്ചയായും ഞങ്ങൾക്കതിന് സാധിക്കും. ഞങ്ങൾ ട്രാൻസ്ഫറുകളെ കുറിച്ച് അധികം സംസാരിക്കാറില്ല. മറിച്ച് തീരുമാനം എടുക്കുകയാണ് ചെയ്യാറുള്ളത് ” ടൂക്കൽ വെളിപ്പെടുത്തി.