ഞങ്ങൾക്ക് യൂറോപ്പിന്റെ രാജാക്കന്മാരാവണം, ശുഭാപ്തിവിശ്വാസവുമായി മുള്ളർ
രണ്ടു വമ്പന്മാർ തമ്മിൽ ഏറ്റുമുട്ടുന്ന അതിഗംഭീരമായ ഫൈനലാണ് ആരാധകരെ കാത്തിരിക്കുന്നതെന്ന് ബയേൺ മ്യൂണിക്ക് സൂപ്പർ താരം തോമസ് മുള്ളറുടെ അഭിപ്രായം. ബയേണിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മുള്ളർ. തങ്ങൾക്ക് യൂറോപ്പിന്റെ രാജാക്കന്മാർ ആവണമെന്നും അതിനായി തയ്യാറാണെന്നും മുള്ളർ വെളിപ്പെടുത്തി.
ട്രബിൾ നേടികൊണ്ട് ഞങ്ങൾ ചരിത്രത്തിലെക്ക് കാലെടുത്തു വെക്കുമെന്നും മുള്ളർ പ്രത്യാശ പ്രകടിപ്പിച്ചു. ഇത് രണ്ടാം തവണയാണ് ബയേൺ മ്യൂണിക്ക് ട്രബിൾ ലക്ഷ്യം വെക്കുന്നത്. 2013-ൽ ബയേൺ ട്രബിൾ നേടിയിരുന്നു. ഈ സീസണിൽ ബുണ്ടസ് ലിഗയും ഡിഎഫ്ബി പൊകൽ കപ്പും ബയേൺ നേടികഴിഞ്ഞു. ഇനി ചാമ്പ്യൻസ് ലീഗ് കൂടി നേടിയാൽ ട്രെബിൾ ആഘോഷിക്കാൻ ബയേണിനു സാധിക്കും.
🎬 @esmuellert_ ahead of #PSGFCB: "We want to be kings of Europe." 👑
— FC Bayern Munich (@FCBayernEN) August 22, 2020
📺 https://t.co/AjjOOQ0mvt#MissionLis6on #UCLFinal #packmas
” ഈ ചരിത്രനേട്ടം കുറിക്കാൻ ഞങ്ങൾ തയ്യാറാണ്. വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെ ഞങ്ങൾ രണ്ടാം ട്രബിളിന്റെ തൊട്ടരികിലെത്തിയെന്നത് അവിശ്വസനീയമായ ഒന്നാണ്. പല താരങ്ങൾക്കും ഇത് ആദ്യത്തെ ട്രബിൾ നേട്ടമായിരിക്കും.വ്യക്തിഗതമായി മികച്ചു നിൽക്കുന്ന ഒട്ടേറെ താരങ്ങൾ പിഎസ്ജിക്കുണ്ട്. പരിചയസമ്പത്തുള്ള താരങ്ങളും ഉണ്ട്. പക്ഷെ ഞങ്ങൾ ജാഗരൂഗരാണ്.”
“തീർച്ചയായും ഞങ്ങൾക്ക് സ്വന്തം കഴിവിൽ വിശ്വാസമുണ്ട്. കിരീടം നേടികൊണ്ട്, സന്തോഷവാന്മാരായി ഹോളിഡേ ആഘോഷിക്കാൻ ഞങ്ങൾ തയ്യാറായിരിക്കുന്നു. തീർച്ചയായും രണ്ട് വമ്പൻ ടീമുകൾ ഏറ്റുമുട്ടുന്ന ഒരു അതിഗംഭീരഫൈനൽ ആയിരിക്കുമിത്. ചാമ്പ്യൻസ് ലീഗ് കിരീടം നേടുക എന്നുള്ളത് എപ്പോഴും ഉത്തേജനം നൽകുന്ന കാര്യമാണ്. തീർച്ചയായും ഞങ്ങൾക്ക് യൂറോപ്പിന്റെ രാജാക്കന്മാരാവണം.” മുള്ളർ പ്രത്യാശ പ്രകടിപ്പിച്ചു.