ധോണിയില്ലാത്തതിനാല്‍ എല്ലാം എന്റെ ചുമലില്‍, അവകാശവാദവുമായി ഹാര്‍ദ്ദിക്ക്

ടി20 ലോകകപ്പില്‍ ടീമിന്റെ എല്ലാ ഉത്തരവാദിത്തവും തന്റെ ചുമലിലാണെന്ന് ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ. ഫിനിഷര്‍ എന്ന നിലയില്‍ ധോണിയില്ലാത്തതാണ് തന്റെ ഉത്തരവാദിത്തം വര്‍ധിപ്പിക്കുന്നതെന്നും പാണ്ഡ്യ കൂട്ടിച്ചേര്‍ത്തു. ധോണി തന്റെ ലൈഫ് കോച്ചും സഹോദരനുമാണെന്നും പാണ്ഡ്യ പറഞ്ഞു.

‘എക്കാലത്തെയും മികച്ച ഫിനിഷറാണ് ധോണിയെന്ന് ഞാന്‍ പറയും. അങ്ങനെയുള്ള എം എസ് ധോണി ഇക്കുറിയില്ല. എല്ലാ ചുമതലകളും എന്റെ തോളിലാണ്. ഇത് ആകാംക്ഷയുണര്‍ത്തുന്ന വലിയ വെല്ലുവിളിയാണ്’ എന്നും ഹര്‍ദിക് പാണ്ഡ്യ ലോകകപ്പിന് മുന്നോടിയായി ഇഎസ്പിഎന്‍ ക്രിക്ഇന്‍ഫോയോട് പറഞ്ഞു.

2016 ലാണ് പാണ്ഡ്യ ഇന്ത്യന്‍ ടീമിലേക്കെത്തുന്നത്. 49 ടി-20യില്‍ നിന്ന് 484 റണ്‍സും 42 വിക്കറ്റും പാണ്ഡ്യ സ്വന്തമാക്കിയിട്ടുണ്ട്.

ഇന്ത്യ-പാകിസ്ഥാന്‍ ലോകകപ്പ് മത്സരത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍? മത്സരം നടത്തുന്നത് പുനരാലോചിക്കണമെന്ന് കേന്ദ്രമന്ത്രി
2020 ല്‍ ധോണി വിരമിച്ചതിന് ശേഷമുള്ള ഇന്ത്യയുടെ ആദ്യ ലോകകപ്പാണിത്. ഒക്ടോബര്‍ 24 ന് പാകിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.

You Might Also Like