; )
ശ്രീലങ്കന്‍ പര്യടനത്തിനെത്തുന്ന ഇന്ത്യന്‍ ടീമിനെതിരെ കളിയ്ക്കുന്നത് അപമാനമാണെന്ന് മുന്‍ ശ്രീലങ്കന്‍ നായകന്‍ അര്‍ജുന രണതുംഗ. ഇന്ത്യയുടെ രണ്ടാം നിര ടീമുമായി വൈറ്റ്ബോള്‍ പരമ്പരയ്ക്ക് സമ്മതിച്ച ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ നിലപാടിനെ രണതുംഗ രൂക്ഷമായി വിമര്‍ശിക്കുന്നു. കളിക്കാരുടെ അച്ചടക്കിമില്ലായിമയ്ക്ക് കാരണവും ക്രിക്കറ്റ് ബോര്‍ഡാണെന്നും അദ്ദേഹം വിമര്‍ശിക്കുന്നു.
‘ഇത് രണ്ടാം നിര ഇന്ത്യന്‍ ടീമാണ്. അവര്‍ ഇവിടെ വരുന്നത് നമ്മുടെ ക്രിക്കറ്റിനെ അപമാനിക്കുന്നതിന് തുല്യമാണ്. ഇത് തീരുമാനിച്ച ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് അധികൃതരാണ് തെറ്റുകാര്‍. ടെലിവിഷന്‍ മാര്‍ക്കറ്റ് ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് അവരുടെ തീരുമാനം’ രണതുംഗ പൊട്ടിത്തെറിച്ചു.
ഇന്ത്യ അവരുടെ മികച്ച ടീമിനെ ഇംഗ്ലണ്ടിലേക്ക് അയച്ചു. ദുര്‍ബലമായ ടീമിനെ ഇവിടേക്കും. നമ്മുടെ ബോര്‍ഡിനെയാണ് അതില്‍ ഞാന്‍ കുറ്റം പറയുക, എന്ത് നാണക്കേടാണിത്’ രണതുംഗ കൂട്ടിചേര്‍ത്തു.
ക്രിക്കറ്റില്‍ വലിയ മോശം ഫോമിലൂടെയാണ് ശ്രീലങ്കയുടെ പോക്ക്. തുടരെ അഞ്ച് ടി20 പരമ്പരകളാണ് അവര്‍ നഷ്ടപ്പെടുത്തിയത്.
ശിഖര്‍ ധവാന്റെ നേതൃത്വത്തിലാണ് ടീം ഇന്ത്യ ശ്രീലങ്കന്‍ പര്യടനത്തിന് ഒരുങ്ങുന്നത്. യുവതാരങ്ങളാണ് ടീമില്‍ കൂടുതലും. മലയാളി താരം സഞ്ജു സാംസണ്‍, ദേവ്ദത്ത് പടിക്കല്‍ എന്നിവരും ടീമിലുണ്ട്.