തിരിയെ കൈകാര്യം ചെയ്ത് ഹാക്കര്‍മാര്‍, പിന്നിലാര്?, മഞ്ഞപ്പട മുള്‍മുനയില്‍

Image 3
FootballISL

കളിയ്ക്കും മുമ്പേ കേരള ബ്ലാസ്റ്റേഴ്‌സ് വിട്ട് എടികെയിലെത്തിയ തിരിയുടെ ഇന്‍സ്റ്റഗ്രാം അകൗണ്ട് അജ്ഞാതര്‍ ഹാക്ക് ചെയ്തു. വേരിഫൈഡ് ആക തിരിയുടെ ഇന്‍സ്റ്റഗ്രാം അകൗണ്ട് ആണ് ഹാക്ക് ചെയ്യപ്പെട്ടിരി്ക്കുന്നത്. തിരിയുടെ ഇതുവരെ ഉണ്ടായ ഫോട്ടോകള്‍ക്ക് പകരം നിരവധി സ്ത്രീകളുടെ ഫോട്ടോകളാണ് ഇപ്പോള്‍ ആ അകൗണ്ടില്‍ കാണാനാകുന്നത്.

നേരത്തെ തിരി ബ്ലാസ്‌റ്റേഴ്‌സ് വിടാനൊരുങ്ങിയത് ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ചില ബ്ലാസ്‌റ്റേഴ്‌സ് ആരാധകരില്‍ നിന്ന് മോശം അനുഭവമുണ്ടായതായി തിരി പരസ്യമായും വെളിപ്പെടുത്തിയിരുന്നു.

തിരിയുടെ ഇന്‍സ്റ്റ അകൗണ്ട് ഹാക്ക് ചെയ്തത് ആരെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. എന്നാല്‍ സംശയത്തിന്റെ കുന്തമുന ബ്ലാസ്റ്റേഴ്‌സ് ആരാധകരിലേക്കാണ് നീളുന്നത്. അതെസമയം ഇക്കാര്യത്തില്‍ തിരിയുടെ ഔദ്യോഗിക പ്രതികരണം ലഭ്യമായിട്ടില്ല.

2016ല്‍ എടികെയുടെ ഭാഗമായ തിരി പിന്നീടു ജംഷഡ്പുരിനൊപ്പം ചേര്‍ന്നു. ആറാം സീസണ്‍ തീര്‍ന്നു ദിവസങ്ങള്‍ക്കകം ബ്ലാസ്റ്റേഴ്സും ടിരിയും പ്രീകോണ്‍ട്രാക്ടില്‍ എത്തിയതാണ്. 3 വര്‍ഷത്തേക്കായിരുന്നു ധാരണ. കോവിഡിന്റെ പശ്ചാത്തലത്തില്‍, പ്രതിഫലത്തില്‍ 40% കുറവു വരുത്തണമെന്നു ബ്ലാസ്റ്റേഴ്സ് ആവശ്യപ്പെട്ടെങ്കിലും തിരി നിരസിച്ചതാണ് ഇരുവരും തമ്മില്‍ പിരിയാന്‍ കാരണം.