മൂന്നാം അമ്പയറുടെ മണ്ടന്‍ തീരുമാനം, പൊട്ടിത്തെറിച്ച് കോഹ്ലി, രോഷം കത്തുന്നു

Image 3
CricketTeam India

നാലാം ടി20യില്‍ ഉജ്ജ്വല ഫോമില്‍ കളിയ്ക്കുകയായിരുന്ന സൂര്യകുമാറിനെ അമ്പയര്‍ അനാവശ്യമായി പുറത്താക്കിയെന്ന് ആരോപിച്ച് പ്രതിഷേധം കത്തുന്നു. സൂര്യകുമാറിനെ പുറത്താക്കാനുളള മൂന്നാം അമ്പയറുടെ തീരുമാനം നീതിയ്ക്ക് നിരയ്ക്കത്തതാണെന്നാണ് ഒരു വിഭാഗം ആരാധകര്‍ ചോദിയ്ക്കുന്നത്.

സാം കറണ്‍ എറിഞ്ഞ മത്സരത്തിന്റെ 14ാം ഓവറിലായിരുന്നു സൂര്യകുമാറിന്റെ വിവാദ പുറത്താകല്‍. ഫൈന്‍ ലെഗ്ഗിലേക്ക് സൂര്യകുമാര്‍ പായിച്ച ഷോട്ട് ഡേവിഡ് മലാന്‍ കൈപിടിയില്‍ ഒതുക്കുകയായിരുന്നു.

https://twitter.com/NasirMalik3/status/1372565919164198913?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1372565919164198913%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.hindustantimes.com%2Fcricket%2Ftwitter-ablaze-after-third-umpire-gives-suryakumar-yadav-out-due-to-soft-signal-in-india-vs-england-4th-t20i-101616080019181.html

എന്നാല്‍ റീപ്ലേയില്‍ ഈ ക്യാച്ച് ഗ്രൗണ്ടില്‍ കുത്തിയതായി അനുഭവപ്പെടുകയായിരുന്നു. എന്നാല്‍ വിശദ പരിശോധനയില്‍ തേഡ് അമ്പയര്‍ സോഫ്റ്റ് സിഗ്നലിന്റെ സഹായത്തോടെ സൂര്യകുമാര്‍ ഔട്ട് ആണെന്ന് വിധിക്കുകയായിരുന്നു.

ഇതോടെ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി അടക്കമുളളവര്‍ പരസ്യമായി പ്രതിഷേധിക്കുന്നത് ടിവി ക്യാമറകള്‍ ഒപ്പിയെടുത്തിരുന്നു. അതിന് പിന്നാലെയാണ് ആരാധകരും തങ്ങളും രോഷം പ്രകടിപ്പിക്കുന്നത്.

അരങ്ങേറ്റ മത്സരത്തില്‍ തന്നെ അര്‍ധ സെഞ്ച്വറി തികയ്ക്കാനും സൂര്യയ്്ക്കായി. 31 പന്തില്‍ ആറ് ഫോറും മൂന്ന് സിക്‌സും സഹിതം 57 റണ്‍സാണ് സൂര്യ നേടിയത്.

സൂര്യയുടെ അര്‍ധ സെഞ്ച്വറി മികവില്‍ ഇന്ത്യ 20 ഓവറില്‍ ഏട്ട് വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സെടുത്തു. സൂര്യയെ കൂടാതെ പന്ത് (30), ശ്രേയസ് അയ്യര്‍ (37) എന്നിവരും മികച്ച പ്രകടനം കാഴ്ച്ചവെച്ചു.