കളിക്കളത്തില്‍ 9 മിനിറ്റോളം മുട്ടുകുത്തി നിന്ന് ഹെന്റി, വംശീയതക്കെതിരെ പ്രതിഷേധം അടങ്ങുന്നില്ല

അമേരിക്കയില്‍ അടുത്തിടെ കറുത്തവര്‍ഗക്കാരനായ ജോര്‍ജ് ഫ്ലോയ്ഡിനെ പോലീസുകാര്‍ ശ്വാസം മുട്ടിച്ചുകൊന്ന സംഭവം ലോകമാകമാനം വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു. കൊറോണക്ക് ശേഷം ജൂലൈ എട്ടിന് പുനരാരംഭിച്ച അമേരിക്കയിലെ മേജര്‍ സോക്കര്‍ ലീഗില്‍ മത്സരത്തിന് മുന്‍പായി മുന്‍ ആഴ്സണല്‍ ഇതിഹാസം തിയറി ഹെന്റി ഫ്‌ലോയ്ഡിന് വേണ്ടി മുട്ടുകുത്തി നിന്നത് ലോകകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

അമേരിക്കന്‍ ലീഗിലെ മോണ്‍ട്രിയല്‍ ഇമ്പാക്റ്റിന്റെ പരിശീലകനാണ് ഹെന്റി. കൊറോണക്ക് ശേഷം ന്യൂ ഇംഗ്ലണ്ട് റെവല്യൂഷനുമായുള്ള മത്സരത്തിന് മുന്‍പാണ് ഹെന്റി എട്ട് മിനുട്ടും 49 സെക്കന്റുകളും ജോര്‍ജ് ഫ്‌ലോയ്ഡ്‌ന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മുട്ടുകുത്തി നിന്നുകൊണ്ട് പ്രതിഷേധം അറിയിച്ചത്.

വംശീയതക്കെതിരെ ‘ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍’ എന്നെഴുതിയ ജെഴ്‌സിയും ഹെന്റി ധരിച്ചിരുന്നു.

ഏകദേശം ഇതേ സമയമാണ് മിന്നിയ പോളിസ് പോലീസ് ഓഫീസര്‍ ഡെറിക് ചോവിന്‍ ജോര്‍ജ് ഫ്ലോയ്ഡിന്റെ കഴുത്തില്‍ മുട്ടുകുത്തി ഇരുന്നത്. ലോകത്താകമാനം വന്‍ പ്രതിഷേധങ്ങള്‍ക്കിടയാക്കിയ ഈ സംഭവത്തിന് ഐകൃദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് ലോകത്താകമാനം ഫുട്‌ബോള്‍ മത്സരത്തിന് മുന്നോടിയായി മുഷ്ടിയുയര്‍ത്തി മുട്ടു കുത്തി നിന്നു കൊണ്ട് കളിക്കാര്‍ ആദരാജ്ഞലി അര്‍പ്പിച്ചിരുന്നു.

അതില്‍ നിന്നെല്ലാം വ്യത്യസ്തമായാണ് ഹെന്റി ഇത്രയും സമയം മുട്ടുകുത്തി നിന്നുകൊണ്ട് മുഷ്ടിയുയര്‍ത്തി ഉപചാരമര്‍പ്പിച്ചത്. ‘ഞാന്‍ 8 മിനുട്ടും 49 സെക്കന്റും മുട്ടുകുത്തി നിന്നു. നിങ്ങള്‍ക്കറിയാം എന്തുകൊണ്ടാണ് ഞാനത് ചെയ്തതെന്ന്. ആ സംഭവത്തിനെതിരെയുള്ള എന്റെ പ്രതിഷേധമായിരുന്നു ഇത്. അത് വളരെ ലളിതവുമായിരുന്നു’ മത്സരശേഷം ഹെന്റി പറഞ്ഞു.

You Might Also Like