മാക്‌സ്‌വെല്ലൊന്നുമല്ല, ബംഗളൂരുവിന്റെ നായകനാകുക ആ താരമെന്ന് ഇന്ത്യന്‍ താരം

Image 3
CricketTeam India

ഐപിഎല്‍ ടീമായ ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സിന്റെ അടുത്ത നായകനാരാകും എന്ന് പ്രവചിച്ച് പ്രമുഖ കമന്റേറ്ററും മുന്‍ ഇന്ത്യന്‍ താരവുമായ ആകാശ് ചോപ്ര. സൗത്താഫ്രിക്കന്‍ മുന്‍ ക്യാപ്റ്റനും ചെന്നൈ സൂപ്പര്‍ കിങ്സ് സ്റ്റാര്‍ ബാറ്റ്സ്മാനുമായിരുന്ന ഫാഫ് ഡൂപ്ലസ്സിസാണ് പുതിയ നായകനാകാന്‍ സാധ്യതയെന്നാണ് ആകാശ് ചോപ്ര പ്രവചിക്കുന്നത്.

നിലവില്‍ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങള്‍ ഒന്നും കളിക്കാത്ത ഡൂപ്ലസ്സിസിന് ഏറ്റവും അനുകൂല ഘടകം അദേഹത്തിന്റെ ഈ ഫ്രീ സമയമെന്നാണെന്നും ആകാശ് ചോപ്ര വിശദീകരിച്ചു.

”ലേലത്തിന് മുന്‍പ് തന്നെ ബാംഗ്ലൂര്‍ ടീം ഡൂപ്ലസ്സിസിനെ നോട്ടം വെച്ചിരുന്നു. അദ്ദേഹത്തെ ക്യാപ്റ്റനാക്കി പ്ലാനുകള്‍ തയ്യാറാക്കാനാകും ബാംഗ്ലൂര്‍ ടീം ആഗ്രഹിക്കുക. സ്ഥിരതയുള്ള ഒരു ബാറ്റ്സ്മാനും കൂടാതെ മുന്‍പ് നായകന്‍ റോളില്‍ മികച്ച റെക്കോര്‍ഡ് നേടിയതും എല്ലാം തന്നെ ഫാഫ് ഡൂപ്ലസ്സിനുള്ള മുഖ്യ അനുകൂലമാണ്.”ആകാശ് ചോപ്ര നിരീക്ഷിച്ചു.

”നൂറ് ശതമാനം എനിക്ക് ഉറപ്പുണ്ട് ഫാഫ് ഡൂപ്ലസ്സിസ് തന്നെയാണ് അവരുടെ അടുത്ത നായകന്‍. ഉടനടി ആ മികച്ച തീരുമാനം അവര്‍ പ്രഖ്യാപിക്കും.നിങ്ങള്‍ ഓപ്പണര്‍മാരെ മാത്രം ഈ ലേലത്തില്‍ നോക്കുകയാണെങ്കില്‍ ഓപ്ഷനുകള്‍ ധാരാളം മുന്‍പില്‍ ഉണ്ടായിരുന്നു. അവര്‍ ഡേവിഡ് വാര്‍ണര്‍ക്കായോ ഡീകോക്കിന് വേണ്ടിയോ പോയില്ല. ഉറപ്പാണ് അവര്‍ക്ക് ആവശ്യം ഒരു മികച്ച ക്യാപ്റ്റനെ തന്നെ ‘ ആകാശ് ചോപ്ര  വിശദമാക്കി.

ബാംഗ്ലൂര്‍ സ്‌ക്വാഡ് :Virat Kohli, Glenn Maxwell, Mohammed Siraj, Faf du Plessis, Harshal Patel, Wanindu Hasaranga, Dinesh Karthik, Josh Hazlewood, Shahbaz Ahmad, Anuj Rawat, Akash Deep, Mahipal Lomror, Finn Allen, Sherfane Rutherford, Jaosn Behrendorff, Suyash Prabhudessai, Chama Milind, Aneeshwar Gautam, Karn Sharma, Siddharth Kaul, Luvnith Siosdia, David Willey