അക്കാര്യം കേട്ടപ്പോള്‍ പൊട്ടിക്കരഞ്ഞ് മുഹമ്മദ് നബി, ഹൃദയം നുറുങ്ങും
ടി20 ലോകകപ്പില്‍ സ്‌കോട്ട്ലാന്‍ഡിനെതിരെ കൂറ്റന്‍ ജയം നേടിയാണ് അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ടീം ലോകകപ്പിന് തുടക്കമിട്ടത്. ഒരു രാജ്യമെന്ന നിലയില്‍ പ്രതിസന്ധിയുടെ നടുക്കടലിലൂടെ നീന്തുന്ന അഫ്ഗാന് സമാശ്വാസമായി മാറിയിരിക്കുകയാണ് ഇത്.
ട്വന്റി20 ലോകകപ്പ് ചരിത്രത്തിലെ തങ്ങളുടെ ഏറ്റവും വലിയ ജയത്തോടെ ഗ്രൂപ്പ് രണ്ടില്‍ നെറ്റ്റണ്‍റേറ്റിന്റെ ബലത്തില്‍ പാകിസ്ഥാനെ മറികടന്ന് അഫ്ഗാന്‍ ഒന്നാം സ്ഥാനം പിടിച്ചു. മത്സരത്തിന് മുമ്പ് ചില നാടകീയ സംഭവങ്ങളും അരങ്ങേറി.
https://twitter.com/leimaaaaa/status/1452670343496167428
അഫ്ഗാന്‍ ദേശീയ ഗാനം ആലപിക്കപ്പെട്ടപ്പോള്‍ അഫ്ഗാന്‍ നായകന്‍ മുഹമ്മദ് നബി വികാരാധിതനായി പൊട്ടിക്കരയുകയായിരുന്നു. ആരാധകരുടെ ഹൃദയം നുറുക്കുന്ന കാഴ്ച്ചയായിരുന്നു അത്.
താലിബാന്‍ അധികാരമേറ്റെടുത്തോടെ അഫ്ഗാന്‍ ക്രിക്കറ്റിന്റെ ഭാവി ഏറെ ആശങ്കപ്പെട്ടിരുന്നു. എന്നാല്‍ ക്രിക്കറ്റിന് താലിബാന്‍ പൂര്‍ണ പിന്തുണ നല്‍കിയതോടെ ലോകകപ്പടക്കമുളള ടൂര്‍ണമെന്റ് കളിക്കാന്‍ അഫ്ഗാന് അവസരം ഒരുങ്ങിയിരിക്കുകയാണ്. എന്നാല്‍ രാജ്യം വലിയ പട്ടിയിലൂടെയാണ് കടന്ന് പോകുന്നത്. ലോകകപ്പ് ജയത്തോടെ നാടിന് സന്തോഷിക്കാനുളള അവസരമാണ് അഫ്ഗാന്‍ ക്രിക്കറ്റ് ടീം സമ്മാനിച്ചിരിക്കുന്നത്.
നേരത്തെ ലോകകപ്പ് ടീം പ്രഖ്യാപിച്ചതിന് പിന്നാലെ അഫ്ഗാന്‍ നായക സ്ഥാനത്ത് നിന്നും റാഷിദ് ഖാന്‍ പിന്മാറിയിരുന്നു. ഇതോടെ മുഹമ്മദ് നബിയുടെ നേതൃത്വത്തിലാണ് അഫ്ഗാന്‍ ലോകകപ്പിന് ഇറങ്ങുന്നത്. ടി20 ലോകകപ്പിലേക്ക് നേരിട്ടാണ് അഫ്ഗാനിസ്ഥാന്‍ യോഗ്യത നേടിയത്.
മത്സരത്തില്‍ 130 റണ്‍സിന്റെ ജയമാണ് അഫ്ഗാനിസ്ഥാന്‍ സ്വന്തമാക്കിയത്. അഫ്ഗാന്‍ ഉയര്‍ത്തിയ 191 റണ്‍സ് വിജയലക്ഷ്യത്തിന് മുന്നില്‍ സ്‌കോട്‌ലന്‍ഡ് 60 റണ്‍സിന് ഓള്‍ഔട്ടാകുകയായിരുന്നു.