ഓസീസ് പര്യടനം, മത്സരക്രമം പുറത്ത്, ഒട്ടേറെ സര്‍പ്രൈസുകള്‍

Image 3
CricketCricket News

ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിനുളള മത്സര ക്രമം പുറത്ത്. നവംബര്‍ 27ന് ഏകദിന പരമ്പരയിലൂടെ ആരംഭിക്കുന്ന ടൂര്‍ണമെന്റ് ജനുവരി 19ന് ടെസ്റ്റ് പരമ്പരയോടെയാണ് അവസാനിക്കുക. ഇതോടെ രണ്ട് മാസത്തോളം നീളുന്ന പരമ്പരയ്ക്കാകും ഓസ്‌ട്രേലിയ സാക്ഷ്യം വഹിക്കുക.

മൂന്ന് വീതം ഏകദിനവും ടി20യും നാല് ടെസ്റ്റ് മത്സരവും ആണ് പരമ്പരയില്‍ ഉളളത്. ആദ്യ രണ്ട് ഏകദിന മത്സരങ്ങള്‍ സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിലും മൂന്നാം ഏകദിനം കാന്‍ബറയിലും ആണ് പകലും രാത്രിയുമായി നടക്കുക.

ടി20 ആകട്ടെ ആദ്യ മത്സരം കാന്‍ബറയില്‍ രാത്രി നടക്കുമ്പോള്‍ അവശേഷിക്കുന്ന രണ്ട് മത്സരങ്ങള്‍ സിഡ്‌നി ഗ്രൗണ്ടിലും രാത്രി നടക്കും. ടെസ്റ്റ് മത്സരം മാത്രമാണ് നാല് വേദികളിലായി നടക്കുക.

ഡിസംബര്‍ 17ന് ആരംഭിക്കുന്ന ആദ്യ ടെസ്റ്റ് മത്സരം അഡ്‌ലൈഡില്‍ പകലും രാത്രിയും ആയാണ് നടക്കുക. ഡിസംബര്‍ 26ന് ആണ് രണ്ടാം ടെസ്റ്റ് മത്സരം തുടങ്ങുക. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ പരലാണ് മത്സരം. ജനുവരി ഏഴിന് നടക്കുന്ന മൂന്നാം ടെസ്റ്റ് മത്സരത്തിന്റെ വേദി സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടാണ്. ബ്രിസ്‌ബെയ്‌നില്‍ നടക്കുന്ന അവസാന ടെസ്റ്റ് മത്സരം ജനുവരി 15 മുതല്‍ 19 വരെയാണ് നടക്കുക.

മത്സര ഫിക്ചര്‍ കാണാം