കോഹ്ലി ഞാന്‍ ചെയ്ത ത്യാഗം നോക്കൂ, ആഞ്ഞച്ച് ഇന്ത്യന്‍ സൂപ്പര്‍ താരം

കുഞ്ഞിന്റെ ജനനവും ആയി ബന്ധപ്പെട്ട് ഓസ്‌ട്രേലിയക്കെതിരായ അവസാന മൂന്ന് ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാനുളള ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയുടെ തീരുമാനത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇന്ത്യന്‍ മുന്‍ നായകന്‍ സുനില്‍ ഗാവസ്‌കര്‍. തന്റെ കരിയറിനിടെ സംഭവിച്ച കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ ഓര്‍ത്തെടുത്താണ് ഗവാസ്‌ക്കര്‍ ഇക്കാര്യം പറയുന്നത്.

ആദ്യ കുഞ്ഞിന്റെ ജനന സമയത്ത് ടെസ്റ്റ് മത്സരം കളിക്കാതെ വിടുക എന്ന ചോദ്യം പോലും തന്നെ സംബന്ധിച്ച് അന്ന് ഉയരുന്നില്ലെന്ന് സുനില്‍ ഗാവസ്‌കര്‍ ഓര്‍ക്കുന്നു മകനെ ആദ്യമായി കാണാന്‍ ഗാവസ്‌കര്‍ ഒരു മാസം എടുത്തു എന്ന് കപില്‍ ദേവ് പറഞ്ഞിരുന്നു. ടീമിനൊപ്പം തുടരുന്നതില്‍ ഭാര്യ പിന്തുണച്ചതോടെയാണ് താന്‍ കുഞ്ഞിനെ കാണാന്‍ വരാതിരുന്നത് എന്നും ഗാവസ്‌കര്‍ പറഞ്ഞു.

ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ട് തിരികെ പോരാന്‍ ഞാന്‍ ടീം മാനേജ്മെന്റിനോട് അനുവാദം തേടിയില്ല. 1975-76ല്‍ ന്യൂസിലാന്‍ഡ്, വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനായി ടീമിനൊപ്പം ചേര്‍ന്നപ്പോള്‍ തന്നെ കുഞ്ഞിനെ കാണാന്‍ സാധിക്കില്ലെന്ന് എനിക്കറിയാമായിരുന്നു. എന്നാല്‍ ഇന്ത്യക്ക് വേണ്ടി കളിക്കുന്നതിന് ഞാന്‍ എല്ലാ പ്രാധാന്യവും നല്‍കി, ഗാവസ്‌കര്‍ പറയുന്നു.

ന്യൂസിലാന്‍ഡിനെതിരായ മൂന്നാം ടെസ്റ്റില്‍ എനിക്ക് പരിക്ക് പറ്റി. നാല് ആഴ്ചത്തെ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്. ഈ സമയം കളിക്കാന്‍ സാധ്യത ഇല്ല എന്നതിനാല്‍ ടീം മാനേജറിനോട് എന്റെ സ്വന്തം ചിലവില്‍ നാട്ടിലേക്ക് പോയി വരട്ടെ എന്ന് ചോദിച്ചു. വിന്‍ഡിസിനെതിരായ ആദ്യ ടെസ്റ്റിന് മുന്‍പ് വെസ്റ്റ് ഇന്‍ഡീസിലേക്ക് എത്താമെന്നും പറഞ്ഞു.

അവിടെ പരിക്കിനെ തുടര്‍ന്ന് ടെസ്റ്റ് മിസ് ചെയ്തു എന്നല്ലാതെ, ഞാനായിട്ട് ടെസ്റ്റ് നഷ്ടപ്പെടുത്തുന്നില്ല. അവിടെ ഒരാഴ്ച കൂടി ഡോക്ടര്‍ വിശ്രമം പറഞ്ഞെങ്കിലും ഞാന്‍ വിന്‍ഡിസിന് എതിരായ ആദ്യ ടെസ്റ്റ് കളിച്ചു, ഇന്ത്യന്‍ മുന്‍ നായകന്‍ പറയുന്നു.

You Might Also Like