കാത്തിരിപ്പ് അവസാനിക്കുന്നു, സഞ്ജു ടീമിന്ത്യയിലേക്ക്, ആവേശകരമായ വാര്‍ത്ത പുറത്ത്
ടി20 ലോകകപ്പില്‍ പാകിസ്ഥാന്റെ വെല്ലുവിളി അവസാനിപ്പിച്ചതോടെ സൂപ്പര്‍ എട്ട് സ്ഥാനം ഉറപ്പിക്കാനുളള നീക്കമാണ് ടീം ഇന്ത്യ ഇനി നടത്തുക. അമേരിക്കയ്‌ക്കെതിരെ അടുത്ത മത്സരം ജയിച്ചാകും ഇന്ത്യ സൂപ്പര്‍ എട്ട് സ്ഥാനം ഉറപ്പാക്കാനുളള നീക്കം നടത്തുക. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ടീമില്‍ നിന്ന് അമേരിക്കയ്‌ക്കെതിരെ മത്സരത്തില്‍ ഇന്ത്യയുടെ പ്ലേയിംഗ് ഇലവന്‍ മാറ്റമുണ്ടായേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്.
ലോകകപ്പില്‍ ഇതുവരെയുളള വിന്നിംഗ് കോമ്പിനേഷനെ തകര്‍ക്കാന്‍ മാനേജുമെന്റ് ഇഷ്ടപ്പെടുന്നില്ലെങ്കിലും, സഞ്ജു സാംസണെ ഇന്ത്യ പ്ലെയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തണം എന്ന ആവശ്യം ശക്തമാണ്. ശിവം ദുബെ ഫോമിലല്ലാത്തതിനാല്‍, സൂപ്പര്‍ എട്ടിന് മുമ്പുളള പ്രഥമിക ഘട്ടത്തില്‍ ഇന്ത്യയും യുഎസ്എയും തമ്മിലുള്ള മത്സരത്തില്‍ സഞ്ജു സാംസണിന് ഒരു അവസരം നല്‍കിയേക്കും.
ഇതുവരെ, ന്യൂയോര്‍ക്ക് പിച്ച് ബാറ്റര്‍മാര്‍ക്ക് അനുയോജ്യമല്ല എന്ന് തെളിഞ്ഞിട്ടുണ്ട്. എന്നാല്‍ പാക്കിസ്ഥാനെതിരെ ഇന്ത്യ 89/3 എന്ന നിലയില്‍ നിന്ന് 119 എന്ന നിലയില്‍ ഓള്‍ഔട്ടായി എന്നത് മാനേജുമെന്റ് ഗൗരവമായാണ് കാണുന്നത്. 30 റണ്‍സിനാണ് ഇന്ത്യയ്ക്ക് അവസാന ഏഴ് വിക്കറ്റുകള്‍ ഇന്ത്യക്ക് നഷ്ടമായി. റിഷഭ് പന്തും അക്‌സര്‍ പട്ടേലും മാത്രമാണ് ബാറ്റിംഗില്‍ തിളങ്ങിയത്.
ഈ സാഹചര്യത്തിലാണ് ദുബെയ്ക്ക് പകരം സഞ്ജുവിനെ ടീമിലേക്ക് കൊണ്ട് വരാന്‍ ആലോചിക്കുന്നത്. കീപ്പറായി റിഷഭ്് പന്ത് തുടരും. പകരെ ഫിനിഷറായി സഞ്ജുവിനെ ഉപയോഗപ്പെടുത്താനാണ് മാനേജുമെന്റ് ആലോചിക്കുന്നത്. സൂര്യയും ജഡേജയും അടക്കമുളള താരങ്ങള്‍ ഫോമിലല്ല എന്നതും സഞ്ജുവിനെ ബാറ്ററായി ടീമിലെത്തിക്കാന്‍ ഇന്ത്യയെ പ്രേരിപ്പിക്കുന്നു.
ബുധനാഴ്ച്ച ന്യൂയോര്‍ക്കില്‍ വെച്ചാണ് ഇന്ത്യ അമേരിക്കയെ നേരിടുന്നത്. മികച്ച ഫോമിലാണ് അമേരിക്ക ടൂര്‍ണമെന്റില്‍ മുന്നേറുന്നത്. ആദ്യ രണ്ട് മത്സരവും ജയിച്ച് നിലവില്‍ പോയന്റ് പട്ടികയില്‍ രണ്ടാമതാണ് അമേരിക്ക.