ഇതാ അവതാരപ്പിറവി, വരവറിയിച്ച് രണ്ടാം ഡിവില്ലേഴ്‌സ്, ഐപിഎല്ലില്‍ ചരിത്രമെഴുതുമോ

ദക്ഷിണാഫ്രിക്കയുടെ യുവതാരം ഡെവാള്‍ഡ് ബ്രെവിസിനെ ചുറ്റിപറ്റിയാണ് ക്രിക്കറ്റ് ലോകത്ത് പുതിയ ചര്‍ച്ച. രണ്ടാം ഡിവില്ലേഴ്‌സ് എന്ന റിയപ്പെടുന്ന ഈ കൗമാര താരം ഐപിഎല്‍ മെഗാ ലേലത്തില്‍ ഫ്രാഞ്ചസികളുടെ നോട്ടപ്പുള്ളിയായി കഴിഞ്ഞു.

അണ്ടര്‍ 19 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്ക്കായി മികച്ച പ്രകടനമാണ് ബ്രെവിസ് കാഴ്ച്ചവെക്കുന്നത്. കട്ട ആര്‍സിബി ഫാനായ ബ്രെവിസ് ഒരിക്കലെങ്കിലും കോഹ്ലിയ്‌ക്കൊപ്പം കളിക്കാന്‍ കൊതിയ്ക്കുന്ന താരമാണ്.

ഇപ്പോള്‍ പുരോഗമിച്ച് കൊണ്ടിരിക്കുന്ന അണ്ടര്‍ 19 ലോകകപ്പില്‍ 362 റണ്‍സ് അടിച്ച താരമാണ് ബ്രെവിസ്. ഒരു സെഞ്ച്വറിയും ഇതില്‍ ഉള്‍പ്പെടുന്നു. മികച്ച ലെഗ് സ്പിന്നര്‍ കൂടിയായ ബ്രെവിസ് ലോകകപ്പില്‍ നാലു കളികളില്‍ ആറു വിക്കറ്റുകള്‍ നേടിയിട്ടുണ്ട്.

കഴിഞ്ഞ സീസണോടെ വിരമിച്ച എബി ഡിവിലിയേഴ്സിനെ ഇത്തവണ ആര്‍സിബി ശരിക്കും മിസ് ചെയ്യുന്ന സാഹചര്യത്തില്‍ ഡിവില്ലേഴ്‌സിന്റെ കളിയെ അനുസ്മരിപ്പിക്കുന്ന ബ്രെവിസിനെ ബാംഗ്ളൂര്‍ ടീം വിളിച്ചെടുക്കുമോ എന്നാണ് ഇനിയറിയാനുള്ളത്. വെസ്റ്റ് ഇന്‍ഡീസില്‍ നടക്കുന്ന അണ്ടര്‍ 19 ലോകകപ്പില്‍ ‘ബേബി എബി’യെന്ന വിളിപ്പേരും താരത്തിനു ലഭിച്ചിരിക്കുകയാണ്. തന്റെ ഏറ്റവും വലിയ സ്വപ്നമായി ബെവിസ് കാണുന്നത് ദക്ഷിണാഫ്രിക്കയ്ക്കായി കളിക്കുക എന്നതാണ്. രണ്ടാമത് ഐപിഎല്ലില്‍ ആര്‍സിബിയില്‍ കളിക്കുക എന്നതുമാണ്.

You Might Also Like