മൂല്യം 18000 കോടി രൂപ, ഐപിഎല്ലിനെ ഞെട്ടിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍
ഐപിഎഎല്ലില്‍ മലയാളി താരം നായകനായ രാജസ്ഥാന്‍ റോയല്‍സിന്റെ മൂല്യത്തില്‍ കുത്തനെ വര്‍ധന. 1800 കോടി രൂപയാണ് നിലവില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ മൂല്യം. പ്രീമിയര്‍ ലീഗ് ടീം ലിവര്‍പൂള്‍ എഫ്‌സിയില്‍ നിക്ഷേപമുള്ള റെഡ്‌ബേര്‍ഡ് കാപ്പിറ്റല്‍ പാര്‍ട്‌ണേഴ്‌സ് രാജസ്ഥാന്‍ റോയല്‍സിന്റെ 15 ശതമാനം ഓഹരികള്‍ സ്വന്തമാക്കിയതിന് പിന്നാലെയാണ് രാജസ്ഥാന്റെ മൂല്യം കുത്തനെ ഉയര്‍ന്നതായാണ് റിപ്പോര്‍ട്ട്.
ടീമിന്റെ ഭൂരിഭാ?ഗം ഓഹരിയും കയ്യിലുള്ള ലണ്ടന്‍ ആസ്ഥാനമായുള്ള വെഞ്ച്വര്‍ ക്യാപിറ്റലിസ്റ്റ് മനോജ് ബഡാലെ ടീമിന്റെ കൂടുതല്‍ ഓഹരി സ്വന്തമാക്കിയതായും റിപ്പോര്‍ട്ടുണ്ട്. ടീമിന്റെ 65 ശതമാനം ഓഹരിയാണ് മനോജ് ബഡാലയുടെ കൈകളിലുള്ളത്.
ആരാധകരുടെ കാര്യത്തിലായാലും കളിക്കാരുടെ കാര്യത്തിലായാലും പോസിറ്റീവ് ചിന്താഗതിയോടെ ലോകത്തിന്റെ ശ്രദ്ധ പിടിക്കുന്ന ലീഡാണ് ഐപിഎല്‍ എന്ന് റെഡ്‌ബേര്‍ഡ് ക്യാപിറ്റല്‍ എംഡി ജെറി കാര്‍ഡിനാലെ പറഞ്ഞു. രാജസ്ഥാന്റെ ഗ്രൗണ്ടിലെ പ്രകടനം മെച്ചപ്പെടുത്തുന്നതിനും ബിസിനസ് സംബന്ധമായ മുന്നേറ്റങ്ങളിലേക്ക് എത്തിക്കാനും ശ്രമിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
നിലവില്‍ ഐപിഎല്‍ 14ാം സീസണില്‍ അഞ്ചാം സ്ഥാനത്ത് നില്‍ക്കുന്ന ടീമാണ് രാജസ്ഥാന്‍. കോവിഡ് കാരണം നിര്‍ത്തിവെച്ച ഐപിഎല്ലിലെ ഏഴ് മത്സരങ്ങള്‍ കഴിയുമ്പോള്‍ മൂന്ന് ജയവും നാല് തോല്‍വിയുമാണ് സഞ്ജുവിന്റെ ടീമിനുളളത്. യുഎഇയില്‍ ഐപിഎല്‍ പുനരാരംഭിയ്ക്കുമ്പോള്‍ വലിയ പ്രതീക്ഷയോടെയാണ് രാജസ്ഥാന്‍ ഇറങ്ങുന്നത്.