; )
ഇന്ത്യന്‍ യുവതാരം അനിരുദ്ധ് താപ്പയ്ക്ക് യൂറോപ്പില്‍ കളിക്കാനുളള ക്വാളിറ്റിയുണ്ടെന്ന് മുന്‍ പോര്‍ച്ചുഗീസ് ഡിഫന്ററും ഐഎസ്എല്‍ സൂപ്പര്‍ താരവുമായിരുന്ന ഹെന്റിക്ക് സെറോണോ. ഐഎസ്എല്‍ ഓര്‍മ്മകള്‍ പങ്കുവെച്ചപ്പോഴാണ് താപ്പയെ സെറോണോ പ്രശംസകൊണ്ട മൂടിയത്.
‘ചെന്നൈയില്‍ അനിരുദ്ധ് താപ്പയെ പോലെ ഞങ്ങള്‍ക്ക് ധാരാളം യുവതാരങ്ങളുണ്ടായിരുന്നു. താപ്പയ്ക്ക് യൂറോപ്പില്‍ പന്ത് തട്ടാനാകും. അദ്ദേഹം മികച്ച കഴിവുളള താരമാണ്. ജെജെയും ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു. അദ്ദേഹവും മികച്ച സ്‌ട്രൈക്കറാണ്’ സെറോണോ പറയുന്നു.
22കാരനായ താപ്പ ഇന്ത്യയുടെ ഏറ്റവും മികച്ച താരമായാണ് വിലയിരുത്തുന്നത്. ക്ലബിനായും ദേശീയ ടീമിനായി മികച്ച പ്രകടനമാണ് താരം കാഴ്ച്ചവെക്കുന്നത്.
ചെന്നൈയില്‍ ആ സമയത്ത് അവസരം ലഭിക്കാത്തതും എന്നാല്‍ മികച്ച കഴിവുളള ചില താരങ്ങളേയും സെറോണോ പേരെടുത്ത് പ്രശംസിച്ചു. അല്‍മിദ കീനന്‍ കാര്‍ദോസോ തുടങ്ങിയ താരങ്ങളെയാണ് സെറോണോ പേരെടുത്ത് പറഞ്ഞത്.
രണ്ട് തവണ ഐഎസ്എല്‍ ചാമ്പ്യനായിട്ടുളള താരമാണ് ഹെന്റിക്ക് സെറോണോ. ചെന്നൈയ്ക്കായും എടികെയ്ക്കായുമാണ് ഹെന്റിക്ക് ഐഎസ്എല്‍ കിരീടം സ്വന്തമാക്കിയിട്ടുളളത്.