താക്കൂര്‍, സൈനി, എന്ത് അത്ഭുതമാണ് ടീം ഇന്ത്യയില്‍ നടക്കുന്നത്

അമല്‍ കൃഷ്ണന്‍

ചായയ്ക്ക് ശേഷം സ്റ്റാര്‍ക്കിന്റെ ആദ്യ ഓവര്‍. ആദ്യ പന്ത് തന്നെ ഫുള്‍ പിച്ച് ചെയ്ത സ്റ്റാര്‍ക്കിനെ ഫ്രണ്ട് ഫുട്ടിലൊരു ഓഫ് ഡ്രൈവുമായി സ്വീകരിക്കുന്ന ടാക്കൂര്‍.. ഒരു പന്തിനു ശേഷം ഷോര്‍ട് ബോളുമായി വീണ്ടും വരുന്ന സ്റ്റാര്‍ക്കിനെ ഇത്തവണ ബാക്ക്ഫൂട്ടിലേക്ക് മാറി ഒറ്റക്കാലില്‍ ബാക്ക്വേഡ് പോയിന്റിന് മുകളിലൂടെ വീണ്ടും കട്ട് ചെയ്ത് ബൗണ്ടറി കടത്തുന്നു. This guy can bat!

വെറുമൊരു ബോളര്‍ അല്ല താന്‍ എന്ന് അടിവരയിട്ട് തെളിയിച്ചൊരു ബാറ്റിംഗ് പ്രകടനം ആയിരുന്നു ടാക്കൂര്‍ ഇന്ന് കാഴ്ച വച്ചത്.. ഫിഫ്റ്റിയിലേക്കുള്ള ആ സിക്‌സ് വരെ പ്യുവര്‍ കോണ്‍ഫിഡന്‍സിന്റെ അടയാളമായിരുന്നു.

മറുവശത്ത് മോശം പന്തുകളെ ശിക്ഷിച്ചും നല്ല പന്തുകള്‍ക്ക് അര്‍ഹിച്ച ബഹുമാനവും നല്‍കി അരങ്ങേറ്റ മത്സരത്തില്‍ തന്നെ വളരെ മികച്ചൊരു ഇന്നിങ്‌സ് കൊണ്ട് കുല്‍ദീപിന് പകരം താന്‍ എന്തിനാ ടീമില്‍ എത്തിയതെന്ന് കാണിച്ചു തന്ന സുന്ദറും.

പൂര്‍ണ്ണമായും കയ്യില്‍ നിന്നും പോയി 200ല്‍ ഒതുങ്ങുമെന്ന് തോന്നിച്ച ഫസ്‌റ് ഇന്നിങ്‌സാണ് ഫലത്തില്‍ അരങ്ങേറ്റ മത്സരം തന്നെ കളിക്കുന്ന രണ്ട് പേര്‍ ചേര്‍ന്ന് 100 പ്ലസ് പാര്‍ട്ണര്‍ഷിപ് നേടി കരകയറ്റിയത്.

ഒരു തരത്തില്‍ പറഞ്ഞാല്‍ ഉത്തരവാദിത്തം കാണിക്കാതിരുന്ന ടീമിലെ തല മുതിര്‍ന്ന ബാറ്റ്‌സ്മാന്‍മാരെയൊക്കെ നാണിപ്പിക്കുന്ന തരത്തിലുള്ള സ്‌ട്രോക്ക് സെലക്ഷനും കോണ്‍ഫിഡന്‍സുമാണ് ഈ രണ്ട് ‘ബാറ്റ് ചെയ്യാന്‍ അറിയാവുന്ന’ ബോളേര്‍സ് കാണിച്ചു തന്നത്.
പ്രധാന താരങ്ങളുടെ പരിക്ക് ഈ സീരീസ് മൊത്തത്തില്‍ ടീമിനെ അലട്ടിയപ്പോഴും ഇത് പോലുള്ള പെര്‍ഫോമന്‍സ് കാണാന്‍ സാധിച്ചതും ഈ പരിക്ക് മൂലം തന്നെയാണ്.

കടപ്പാട്: സ്‌പോട്‌സ് പാരഡൈസോ ക്ലബ്

You Might Also Like