ടെറിഫിക്ക്, ടെറിഫിക്ക്, ചോര തണുത്തുറച്ച് പോകുന്ന മത്സരാനുഭവം!

മുസ്തഫ ബിന്‍ സുബൈര്‍

ആവേശകരമായ മത്സരത്തിലെ അവസാന പന്തില്‍ ക്രിസ് ജോര്‍ദാന്‍ റണൗട്ടാവുന്നതോടെ ഞായറാഴ്ച്ചത്തെ രണ്ടാമത്തെ ഗെയിമും സൂപ്പര്‍ ഓവറിലേക്ക് എത്തുകയാണ്.
ജസ്പ്രീത് ബുംറയെന്ന നിലവിലെ ലോകത്തെ ഏറ്റവും മികച്ച പേസ് ബൗളര്‍മാരില്‍ ഒരാള്‍ വെറും 6 റണ്‍സ് എന്ന ലക്ഷ്യം മുംബൈ ഇന്ത്യന്‍ ബാറ്റിംഗ് നിരക്ക് ടാര്‍ഗറ്റ് ഒരുക്കി ബാറ്റന്‍ കൈ മാറുമ്പോള്‍ പഞ്ചാബിന്റെ പരാജയം ഉറപ്പിച്ചവരാണ് നമ്മളില്‍ ഭൂരിഭാഗവും.

പക്ഷെ ഈ മത്സരം ഇവിടെ അവസാനിപ്പിക്കാന്‍ തനിക്ക് മനസില്ലെന്ന് തീരുമാനിച്ചുപ്പിച്ചൊരാളായിരുന്നു കിങ്സ് ഇലവന് വേണ്ടി പന്തെടുത്തത്.
ഇന്ത്യന്‍ പേസ് ബാറ്ററിയിലെ ഏറ്റവും മികച്ചവന്‍ എന്ന സ്ഥാനത്തിന് വേണ്ടി നിരന്തരം പോരാടുന്നവന്‍..
മുഹമ്മദ് ഷമി..

ഹിറ്റ്മാന്‍ രോഹിത് ശര്‍മയെയും ഇന്‍ഫോം ഡിക്കോക്കിനേയും ഹതാശരാക്കി കൊണ്ട്
5 ഓവര്‍ ഡിഫന്‍ഡ് ചെയ്ത് കൊണ്ടൊരു സൂപ്പര്‍ ഡ്യുപ്പര്‍ ഓവര്‍??.
ഇന്ത്യന്‍ പേസ് ബാറ്ററിയിലെ ഏറ്റവും മികച്ച രണ്ട് പേരുടെ ഉജ്വലമായ 2 ഓവറുകളുടെ അവിസ്മരണീയമായ കാഴ്ചക്കാണ് ആദ്യ സൂപ്പര്‍ ഓവറില്‍ നമ്മള്‍ സാക്ഷ്യം വഹിച്ചതെങ്കില്‍ ആദ്യ സൂപ്പര്‍ ഓവറില്‍ ബാറ്റ് ചെയ്തവര്‍ക്കും ബൗള്‍ ചെയ്തവര്‍ക്കും അവസരമില്ലാത്ത രണ്ടാം സൂപ്പര്‍ ഓവറില്‍ T-20 ഫോര്‍മാറ്റിലെ 2 കരീബിയന്‍ ഇതിഹാസങ്ങളുടെ ബാറ്റ് കൊണ്ടുള്ള പോരാട്ടത്തിനായിരുന്നു..
എപ്പോഴത്തെയും പോലെ മുംബൈക്ക് ഏറ്റവും ആവശ്യമുള്ള സമയത്ത് ഡെലിവര്‍ ചെയ്യുന്ന കീറോന്‍ പോളര്‍ഡിന്റെ ബാറ്റിംഗിന്റെ ബലത്തില്‍ റണ്‍സ് ഉയര്‍ത്താന്‍ ശ്രമിച്ച മുംബൈ അവസാന പന്തില്‍ മായങ്ക് അഗര്‍വാളിന്റെ അവിശ്വസനീയമായ ഫീല്‍ഡിങ് മികവില്‍ നിഷേധിക്കപ്പെട്ട സിക്‌സറിനോടുവില്‍ 12 റണ്‍സ് എന്ന ടാര്‍ഗറ്റ് പഞ്ചാബിന് മുന്നിലേക്ക് വെച്ചു നീട്ടുകയാണ്.

വീണ്ടും സമ്മര്‍ദ്ദം പഞ്ചാബിലേക്ക് മാറുന്നു .
പക്ഷെ ബോള്‍ട്ടിന്റെ ആദ്യ പന്ത് സ്ലോട്ടില്‍ പതിക്കുന്ന നിമിഷത്തില്‍ മത്സരം ഫലം കുറിക്കുന്നതില്‍ അതി നിര്‍ണായകമായ സിക്‌സര്‍ പറത്തിക്കൊണ്ട് താന്‍ എങ്ങനെ T-20 ഗെയിമിലെ എക്കാലത്തെയും മികച്ച പവര്‍ഹിറ്റര്‍ ആയതെന്ന് ഒരിക്കല്‍ കൂടെ തെളിയിച്ചു കൊണ്ട് അയാള്‍ മുംബൈയുടെ കയ്യില്‍ നിന്നും മത്സരം പിടിച്ചു വാങ്ങുകയാണ്.

യൂണിവേഴ്‌സല്‍ ബോസ്
ക്രിസ്റ്റഫര്‍ ഹെന്‍ട്രി ഗെയില്‍..സിക്‌സര്‍..

സമ്മര്‍ദ്ദം മുംബൈയിലേക്ക് തിരിച്ചു വിട്ട രണ്ട് പന്തുകള്‍ക്ക് ശേഷം മായങ്ക് അഗര്‍വാള്‍ തുടര്‍ച്ചയായ രണ്ട് ബൗണ്ടറികളിലൂടെ IPL കണ്ട ഏറ്റവും മികച്ചൊരു ത്രില്ലിറിന് പഞ്ചാബിന് അനുകൂലമായ ക്ലൈമാക്‌സ് രചിക്കുന്നതോടെ അവിസ്മരണീയമായൊരു മത്സരത്തിന് അന്ത്യം കുറിച്ചു??.

Second super over of the match, IPL at its best-
What a game!
Rahul, Mayank,Bumrah, Shami. Brilliant-
Terrific game of cricket

കടപ്പാട്: സ്‌പോഡ്‌സ് പരാഡൈസോ ക്ലബ് ഫെയ്‌സ്ബുക്ക് ഗ്രൂപ്പ്

You Might Also Like