മനംതകര്‍ന്ന് ബാഴ്‌സ ഗോളി, ആരാധകരോട് ക്ഷമ യാചിച്ച് ടെന്‍ സ്‌റ്റേഗന്‍

Image 3
Champions LeagueFeaturedFootball

ഒന്നല്ല രണ്ടല്ല എട്ടു ഗോളുകൾക്കാണ് ബാഴ്സലോണ ബയേണിനോട്‌ വമ്പൻ തോൽവിയേറ്റു വാങ്ങിയത്. മൂന്നോ നാലോ ഗോളുകൾക്ക് തോൽവിയേറ്റുവാങ്ങിയാൽ തന്നെ അസ്വസ്ഥരാവുന്നവരാണ് ഗോൾകീപ്പർമാർ. എന്നാൽ എട്ടു ഗോളുകൾ വഴങ്ങിയ മാർക് ആന്ദ്രേ ടെർ സ്റ്റേഗൻ ചങ്കുതകർന്ന അവസ്ഥയിലാണിപ്പോൾ ഉള്ളത്.

ഇപ്പോഴിതാ താരം തന്റെ വേദനയും നിരാശയും ആരാധകരോട് പങ്കുവെച്ചിരിക്കുകയാണ്. തന്റെ ട്വിറ്ററിൽ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം തോൽവിയുടെ വേദന ആരാധകരുമായി പങ്കുവെച്ചത്. വളരെ ബുദ്ധിമുട്ടേറിയ സമയമാണെന്നും താൻ അസ്വസ്ഥനാണ് എന്നുമാണ് ജർമ്മൻ ഗോൾകീപ്പർ ട്വീറ്റ് ചെയ്തത്.

“തീർച്ചയായും ഇത് വളരെ ബുദ്ധിമുട്ടേറിയ സമയമാണ്. ഇന്നലെ സംഭവിച്ച കാര്യത്തിൽ ഞാൻ ബാഴ്സ ആരാധകരോട് ആത്മാർത്ഥമായി ക്ഷമ അറിയിക്കുന്നു. ഇതിന്റെ ന്യായീകരണങ്ങൾ കണ്ടെത്താനൊന്നും ഞാൻ ആഗ്രഹിക്കുന്നില്ല. എന്തെന്നാൽ ഇതിന് ന്യായീകരണങ്ങളുമില്ല. തീർച്ചയായും ഞങ്ങൾ മാറേണ്ടതുണ്ട് ” ടെർ സ്റ്റേഗൻ ട്വിറ്ററിൽ കുറിച്ചു.

താരത്തിന്റെ വാക്കുകൾ ബാഴ്സലോണ റീട്വീറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.അതേസമയം താരത്തിന്റെ കാര്യത്തിൽ സങ്കടമുണ്ടെന്ന് ബയേൺ കീപ്പർ ന്യൂയർ മത്സരശേഷം അഭിപ്രായപ്പെട്ടിരുന്നു. നാഷണൽ ടീമിലെ തന്റെ സഹതാരത്തിന് ഇത്തരമൊരു അവസ്ഥ വരുന്നത് നമ്മൾ ആരും തന്നെ കാണാനാഗ്രഹിക്കാത്തതാണ് എന്നാണ് ന്യൂയർ അഭിപ്രായപ്പെട്ടത്.