അര്‍ജുനെക്കാള്‍ നന്നായി ഞാന്‍ ബാറ്റ് ചെയ്യും, രൂക്ഷവിമര്‍ശനത്തില്‍ പകച്ച് മുംബൈ

ഐപിഎല്ലില്‍ ഇന്ത്യയുടെ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകനായ അര്‍ജുന്‍ ടെണ്ടുല്‍ക്കറെ ടീമിലെടുത്തതിന് പിന്നാലെ മുംബൈയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം. അര്‍ജുനെ മുംബൈ ഇന്ത്യന്‍സ് വാങ്ങിയതിനെതിരേ സ്വജനപക്ഷപാതമെന്ന ആരോപണമാണ് ഒരുവിഭാഗം ആരാധകര്‍ ഉയര്‍ത്തുന്നത്.
ഇതോടെ നെപ്പോട്ടിസമെന്നത് ട്രെന്‍ഡിങായി മാറുകയും ചെയ്തു. സച്ചിന്റ മകനായതു കൊണ്ടു മാത്രമാണ് അര്‍ജുന്‍ മുംബൈയിലെത്തിയതെന്നാണ് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ ചുരുക്കം ചിലര്‍ ഈ വിമര്‍ശനത്തില്‍ കാര്യമില്ലെന്നും ചൂണ്ടിക്കാണിക്കുന്നു.
വ്യാഴാഴ്ച ചെന്നൈയില്‍ നടന്ന ലേലത്തില്‍ അടിസ്ഥാന വിലയായ 20 ലക്ഷം രൂപയ്ക്കാണ് അര്‍ജുനെ മുംബൈ വാങ്ങിയത്.
അര്ജുന്‍ ടെണ്ടുല്‍ക്കറിന് മുംബൈയ്ക്കു വേണ്ടി കളിക്കാന്‍ കഴിയുമെങ്കില്‍ എനിക്ക് ഇന്ത്യക്കു വേണ്ടി കളിക്കാന്‍ കഴിയും. മാത്രമല്ല അവനേക്കാള്‍ നന്നായി പെര്‍ഫോം ചെയ്യാനും സാധിക്കും. ഒരു ആരാധകന്‍ പറയുന്നു
ക്രിക്കറ്റ് അര്‍ജുന്റെ രക്തതിലുണ്ടെന്നതല്ല കാര്യം, അച്ഛന്റെ റെക്കോര്‍ഡ് നോക്കി മകനെ നിങ്ങള്‍ വാങ്ങിയെന്നതിലാണ് കാര്യം. പപ്പുവിന് ഡാന്‍സ് കളിക്കാനറിയില്ല പക്ഷെ അച്ഛനാണ് ജഡ്ജെങ്കില്‍ അവന്‍ വിജയിയാവുമെന്നായിരുന്നു മറ്റൊരു ആരാധകന്‍ ട്വീറ്റ് ചെയ്തത്.
ഐപിഎല്ലിന്റെ ചരിത്രമെടുത്താല്‍ ലേലത്തില്‍ തന്നെ ആരാണ് വാങ്ങാന്‍ പോവുന്നതെന്നും എത്രയായിരിക്കും വിലയെന്നും മുന്‍കൂട്ടിയറിഞ്ഞ ഒരേയൊരു താരം അര്‍ജുന്‍ ടെണ്ടുല്‍ക്കറായിരിക്കുമെന്നാണ് ഒരു ആരാധകന്‍ പരിഹസിച്ചത്.
എന്തുകൊണ്ടാണ് സര്‍ക്കാരിനെ പ്രശംസിച്ച് സച്ചിന്‍ എന്തുകൊണ്ടാണ് നേരത്തേ ട്വീറ്റ് ചെയ്തത് എന്ന ചോദ്യത്തിനുള്ള ഉത്തരമാണിത്. മുംബൈയുടെ ഉടമ ആരാണെന്ന് എല്ലാവര്‍ക്കുമറിയാം, ബാക്കിയെല്ലാം ചരിത്രമെന്നായിരുന്നു മറ്റൊരു ട്വീറ്റ്.