പിന്നാലെ പത്തോളം ക്ലബ്ബുകൾ, വെളിപ്പെടുത്തി ആഴ്‌സണൽ ഗോൾകീപ്പർ

Image 3
EPLFeaturedFootball

പ്രീമിയര്‍ ലീഗ് സൂപ്പര്‍ ക്ലബ് ആഴ്സണലിന്റെ എഫ്എ കപ്പ് വിജയത്തിനു ശേഷം പത്തോളം ക്ലബുകള്‍ ടീമിലെത്തിക്കാന്‍ വേണ്ടി തന്നെ സമീപിച്ചിരുന്നുവെന്ന് ആഴ്സണലിന്റെ അര്‍ജന്റീനന്‍ ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസ്. കഴിഞ്ഞ ദിവസം സ്പാനിഷ് മാധ്യമമായ മാര്‍ക്കക്ക് നല്‍കിയ അഭിമുഖത്തിലാണ് മാര്‍ട്ടിനെസ് ഇക്കാര്യം വെളിപ്പെടുത്തിയത്.

എന്നാല്‍ നിലവില്‍ ആഴ്സണല്‍ വിടാന്‍ തീരുമാനിച്ചിട്ടില്ലെന്നും പക്ഷെ ക്ലബില്‍ സ്ഥിരമായി സ്ഥാനം ലഭിച്ചിട്ടില്ലെങ്കില്‍ ക്ലബ് വിടുന്ന കാര്യം പരിഗണിക്കുമെന്ന് മാര്‍ട്ടിനെസ് പറഞ്ഞു. അതെസമയം തന്നെ സമീപിച്ച ക്ലബുകളുടെ പേരുകള്‍ വെളിപ്പെടുത്താന്‍ താരം തയ്യാറായില്ല. ചെല്‍സിക്കെതിരെയുള്ള എഫ്എ കപ്പ് ജേതാക്കളായതിന് ശേഷമാണ് മാര്‍ട്ടിനെസ് കൂടുതല്‍ ശ്രദ്ധേയനായത്.

https://twitter.com/sbotop_uk/status/1294621295091634176?s=20

“എനിക്ക് ആഴ്‌സണലിൽ തന്നെ തുടരാനാണ് ആഗ്രഹം. പക്ഷെ കൂടുതൽ മിനുട്ടുകൾ കളിക്കാൻ കിട്ടുകയാണെങ്കിൽ മാത്രം. വ്യക്തിപരമായിഎനിക്ക് വയസ്സ് കൂടിവരികയാണ്. അത്കൊണ്ട് തന്നെ എനിക്ക് കൂടുതൽ മിനുട്ടുകൾ കളത്തിൽ ചിലഴിക്കേണ്ടത് അനിവാര്യമാണ്. യൂറോപ്പിലെ പത്ത് ക്ലബുകൾ എന്നെ നോട്ടമിട്ടിട്ടുണ്ട്. പക്ഷെ ഏതൊക്കെ ക്ലബുകൾ ആണ് എന്ന് ഞാൻ വെളിപ്പെടുത്തുന്നില്ല. എന്നാൽ ഇപ്പോൾ എന്റെ ശ്രദ്ധ അക്കാര്യങ്ങളിലല്ല.

ഇപ്പോഴും ആഴ്‌സണലിൽ എന്റെ സ്ഥിതി വ്യക്തമായിട്ടില്ല. ഞാൻ മടങ്ങുകയാണെങ്കിൽ അത് ഞാൻ ആ സമയത്ത് എടുക്കുന്ന ഏറ്റവും മികച്ച തീരുമാനം ആയിരിക്കും. ഞാൻ ലാലിഗയെ കൂടുതൽ ഇഷ്ടപ്പെടുന്നു. സ്പെയിനിൽ കളിക്കാൻ ആഗ്രഹവുമുണ്ട്. മുൻപ് ലോണിൽ കളിച്ച ഗെറ്റാഫക്ക് വേണ്ടി ഒന്ന് കൂടെ മികച്ച രീതിയിൽ കളിക്കാൻ ആഗ്രഹവുമുണ്ട്” മാർട്ടിനെസ് വെളിപ്പെടുത്തി.