ഡികോക്കിനെ പുറത്താക്കി, ദക്ഷിണാഫ്രിക്കയ്ക്ക് പുതിയ നായകന്‍

Image 3
CricketCricket News

ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീമിന്റെ ഏകദിന, ടി20 നായകനായി ടെംബ ബവുമയെ നിയമിച്ചു. ഇതോടെ ദക്ഷിണാഫ്രിക്കന്‍ ടീമിനെ നയിക്കുന്ന ആദ്യ കറുത്ത വര്‍ഗക്കാരനെന്ന നേട്ടം ബവുമ സ്വന്തമാക്കി. ടെസ്റ്റ് ടീമിനെ ഡീന്‍ എല്‍ഗാര്‍ നയിക്കുമ്പോള്‍ ബവുമ ഉപനായകനായി ഉണ്ടാകും.

‘പ്രോട്ടീസിനെ നയിക്കുക എന്നത് ഞാന്‍ കൊണ്ടു നടന്ന ഒരു സ്വപ്നമായിരുന്നു. അത് ഇപ്പോള്‍ യാഥാര്‍ത്ഥ്യമായിരിക്കുന്നു. മഹത്തായ ബഹുമതിയാണ് ഇത്. ഈ ഉത്തരവാദിത്വം നിസാരമായി കാണാവുന്ന ഒന്നല്ല. ടീമിനെ മൂന്ന് ഐ.സി.സി ലോക കപ്പുകളിലേക്കും നയിക്കാനാണ് ശ്രമം’ ബവുമ പറഞ്ഞു.

201415 മുതല്‍ ദക്ഷിണാഫ്രിക്കന്‍ ടെസ്റ്റ് ടീമില്‍ അംഗമായിരുന്ന ബവുമ പരിമിത ഓവര്‍ ടീമുകളില്‍ 2019-20 കാലം മുതലാണ് സജീവമാകുന്നത്. ഏകദിനത്തില്‍ 55.83 ശരാശരിയും ടി20യില്‍ 35.57 റണ്‍സ് ശരാശരിയുമുള്ള ബവുമയുടെ ടി20 സ്ട്രൈക്ക് റേറ്റ് 133.15ആണ്.

നിലവില്‍ എല്ലാ ഫോര്‍മാറ്റിലുമായി വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ക്വിന്റന്‍ ഡി കോക്കായിരുന്നു ടീമിന്റെ നായകന്‍. കോക്കിനെ മാറ്റിയാണ് പുതിയ നായകന്‍മാരെ അധികൃതര്‍ തിരഞ്ഞെടുത്തിരിക്കുന്നത്.