ഏഴ് വര്‍ഷത്തിന് ശേഷം സര്‍പ്രൈസ് താരം തിരിച്ചെത്തി, തകര്‍പ്പന്‍ ടീമിനെ പ്രഖ്യാപിച്ച് പ്രോട്ടിസ്

ന്യൂസിലാണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയ്ക്കായുള്ള തകര്‍പ്പന്‍ ടീമിനെ പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്ക. 17 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 32 വയസ്സുള്ള ഓഫ് സ്പിന്നര്‍ സൈമണ്‍ ഹാര്‍മറുടെ മടങ്ങി വരവാണ് സെലക്ഷനിലെ ഏറ്റവും വലിയ പ്രത്യേകത.

2015ല്‍ ഇന്ത്യയ്‌ക്കെതിരെ ആണ് ഹാര്‍മര്‍ അവസാനമായി കളിച്ചത്. നീണ്ട ഏഴ് വര്‍ഷത്തിന് ശേഷം പി്ന്നീട് ഹാര്‍മറിന് ദേശീയ ടീമിലേക്ക് വിളി എത്തിയിരിക്കുന്നത്.

2017ല്‍ എസ്സെക്‌സുമായി കൊല്‍പക് കരാറില്‍ ഒപ്പിട്ടതാണ് താരത്തിന് വഴിത്തിരിവായത്. ഹാര്‍മര്‍ കഴിഞ്ഞ കൗണ്ടിയിലും ടി20 ബ്ലാസ്റ്റിലും ശ്രദ്ധേയമായ പ്രകടനമാണ് നടത്തിയത്. ഈ കാലയളവില്‍ എസ്സെക്‌സ് മൂന്ന് കൗണ്ടി കിരീടവും ഒരു ടി20 ബ്ലാസ്റ്റ് കിരീടവും സ്വന്തമാക്കിയപ്പോള്‍ നിര്‍ണ്ണായക സംഭാവന നടത്തിയത് ഹാര്‍മര്‍ ആണ്.

പതിവ് വോലെ ഡീന്‍ എല്‍ഗര്‍ തന്നെയണ് ദക്ഷിണാഫ്രിക്കയുടെ ടെസ്റ്റ് നായകന്‍. നോര്‍ജ ഇത്തവണയും ടീമിലില്ല്. ലുങ്കി എന്‍ങ്കിടിയും റബാഡയും എല്ലാം ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്.

ദക്ഷിണാഫ്രിക്ക: Dean Elgar (captain), Temba Bavuma (vice-captain), Sarel Erwee, Simon Harmer, Marco Jansen, Keshav Maharaj, Aiden Markram, Wiaan Mulder, Lungi Ngidi, Duanne Olivier, Keegan Petersen, Kagios Rabada, Ryan Rickelton, Lutho Sipamla, Glenton Stuurman, Rassie van der Dussen, Kyle Verreynne

You Might Also Like