സഞ്ജുവിനെ കൂടാതെ സര്‍പ്രൈസ് മലയാളി താരത്തെ ഇറക്കി ഞെട്ടിച്ച് രാജസ്ഥാന്‍, രഹസ്യായുധം പ്രയോഗിച്ച് സണ്‍റൈസസ്

രാജസ്ഥാന്‍ റോയല്‍സിനായി ഐപിഎല്ലില്‍ അരങ്ങേറാന്‍ ഒരുങ്ങി മലയാളി താരം കെഎം ആസിഫ്. സണ്‍ റൈസസ് ഹൈദരാബാദിനെതിരായ മത്സരത്തിലുളള രാജസ്ഥാന്‍ ടീമിലാണ് കെഎം ആസിഫ് ഇടംപിടിച്ചത്.

ജോസ് ബട്‌ലറും യശ്വസ്വി ജയ് സാളും ആണ് ഓപ്പണര്‍മാര്‍. ദേവ് ദത്ത് പടിക്കല്‍ മൂന്നാമതായും സഞ്ജു സാംസണ്‍ നാലാമതായും രാജസ്ഥാനായി ഇറങ്ങും. റായന്‍ പരാഗ്, ഷിമ്രോന്‍ ഹിറ്റ് മേയര്‍, ജാസണ്‍ ഹോള്‍ഡര്‍, ആര്‍ അശ്വിന്‍ എന്നിവരാണ് ഓള്‍റൗണ്ടര്‍മാര്‍. ചഹലും ട്രെന്‍ഡ് ബോള്‍ട്ടും കെഎം ആസിഫും ബൗളര്‍മാരായും ടീമിലുണ്ട്.

സണ്‍റൈസസ് ടീമില്‍ അഭിഷേക് ശര്‍മ്മയും മായങ്ക് അഗര്‍വാളുമാണ് നായകന്‍മാര്‍. രാഹുല്‍ ത്രിപാതി, ഹാരി ബ്രൂക്ക് എന്നീ ബാറ്റര്‍മാരും ഗ്രെന്‍ ഫിലിപ്‌സ്, വാഷിംഗ്ടണ്‍ സുനര്‍ എന്നീ ഓള്‍ റൗണ്ടര്‍മാരും ഉണ്ട്. ഭുവനേശ്വര്‍, ആദില്‍ റാഷിദ്, ഫസല്‍ ഹഖ് ഫാറൂഖി, ഉമ്രാന്‍ മാലിക്ക്, ടി നടരാജന്‍ എന്നിവരാണ് ബൗളര്‍മാര്‍.

സമീപകാലത്ത് ടെസ്റ്റ് ക്രിക്കറ്റിലടക്കം ട്വന്റി 20 ശൈലിയില്‍ ബാറ്റേന്തുന്ന ഹാരി ബ്രൂക്ക് സണ്‍റൈസേഴ്സ് കുപ്പായത്തില്‍ ഇന്ന് അരങ്ങേറും എന്നത് രാജസ്ഥാനെ അസ്വസ്ഥപ്പെടുത്തും. ഇംഗ്ലണ്ടിന്റെ ബാസ്ബോള്‍ ശൈലിയിലെ യുവരക്തമായ ഹാരി ബ്രൂക്ക് മൂന്ന് ഫോര്‍മാറ്റിലും ഒരേ ശൈലിയില്‍ ബാറ്റ് വീശാനും മാച്ച് വിന്നിംഗ് ഇന്നിംഗ്സ് കാഴ്ചവെക്കാനും പ്രാപ്തനായ താരമാണ്.

Sunrisers Hyderabad XI: Abhishek Sharma, Mayank Agarwal, Rahul Tripathi, Harry Brook, Glenn Phillips (wk), Washington Sundar, Bhuvneshwar Kumar (c), Adil Rashid, Fazalhaq Farooqi, Umran Malik, T Natarajan

Rajasthan Royals XI: Jos Buttler, Yashasvi Jaiswal, Devdutt Padikkal, Sanju Samson (c & wk), Riyan Parag, Shimron Hetmyer, Jason Holder, R Ashwin, Yuzvendra Chahal, Trent Boult, KM Asif

 

You Might Also Like