സര്‍പ്രൈസ്!, ഇന്ത്യയുടെ പുതിയ ജെഴ്‌സി പുറത്ത് വിട്ട് ശിഖര്‍ ധവാന്‍

Image 3
CricketTeam India

മുംബൈ : ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യ ധരിക്കുന്ന പുതിയ ജെഴ്‌സി പുറത്ത് വിട്ട് ഇന്ത്യന്‍ താരം ശിഖര്‍ ധവാന്‍. ട്വിറ്ററിലൂടെയാണ് ധവാന്‍ പുതിയ ജെഴ്‌സിയുടെ ചിത്രം പുറത്ത് വിട്ടത്.

പുതിയ ജേഴ്സി, പുതിയ പ്രചോദനം, പോകാനൊരുങ്ങാം എന്ന തലക്കെട്ടോടെയാണ് ധവാന്‍ ജേഴ്സി ധരിച്ചു നില്‍ക്കുന്ന ചിത്രം പോസ്റ്റ് ചെയ്തത്.1992 ലെ ലോകകപ്പിലെ ഇന്ത്യന്‍ ടീമിന്റെ ജേഴ്സിയോട് സാമ്യമുള്ളതാണ് പുതിയ ജേഴ്സി.

ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനം ഈ മാസം 27നാണ് ആരംഭിക്കുന്നത്. ആദ്യം ഏകദിന മത്സരമാണ് നടക്കുക. മലയാളി താരം സഞ്ജു സാംസണ്‍ ഉള്‍പ്പെട്ടതാണ് ഏകദിന ടീം.

അതെസമയം ഓസ്ട്രേലിയന്‍ പരമ്പരയ്ക്കൊരുങ്ങുന്ന ഇന്ത്യന്‍ ടീമിന്റെ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയായി പുതിയ റിപ്പോര്‍ട്ട് പുറത്ത് വന്നിട്ടുണ്ട്. പരിക്കേറ്റ് ബംഗളൂരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ നിരീക്ഷണത്തിലുള്ള രോഹിത് ശര്‍മക്ക് ടെസ്റ്റ് പരമ്പര നഷ്ടമാകുമെന്നും പകരം ശ്രേയസ് അയ്യരെ ഇന്ത്യ ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്തിയെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.