ഓസീസ് പര്യടനം, രോഹിത്ത് പുറത്ത്, സഞ്ജു ടീമില്‍, സര്‍പ്രൈസ് താരങ്ങളുമായി ടീം ഇന്ത്യ

ഓസ്ട്രേലിയന്‍ പര്യടനത്തിനുളള ടെസ്റ്റ് ഏകദിന ടി20 ഇന്ത്യന്‍ ടീമുകളെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു വി സാംസണ് ടി20 ടീമില്‍ വിക്കറ്റ് കീപ്പറായി ഇടംപിടിച്ചതാണ് ഏറ്റവും വലിയ വിശേഷം. പരിക്ക് കാരണം രോഹിത്ത് ശര്‍മ്മയേയും ഇഷാന്ത് ഷര്മ്മയേയും ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
ടെസ്റ്റില്‍ 18 അംഗ ടീമിനേയും ടി20യില്‍ 16 അംഗ ടീമിനേയും ഏകദിനത്തില്‍ 15 അംഗ ടീമിനേയും ആണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ടെസ്റ്റ് ടീമില്‍ വൃദ്ധിമാന്‍ സാഹയും റിഷഭ് പന്തും വിക്കറ്റ് കീപ്പര്‍മാരായി ഇടംപിടിച്ചപ്പോള്‍ ഏകദിന ടീമില്‍ രാഹുല്‍ മാത്രമാണ് ഏക വിക്കറ്റ് കീപ്പര്‍. ടി20യിലാകട്ടെ രാഹുലിനൊപ്പം സഞ്ജുവും വിക്കറ്റ് കീപ്പറായി ടീമിലുണ്ട്.
കോഹ്ലി നയിക്കുന്ന ടെസ്റ്റ് ടീമില്‍ അജിന്‍ക്യ രഹാനയാണ് ഉപനായകന്‍. ഏകദിനത്തിലും ടി20യിലും രാഹുലായിരിക്കും ഉപനായകനായി ടീമിലുണ്ടാകുക. കോഹ്ലിയ്ക്ക് പുറമെ രാഹുല്‍, രവീന്ദ്ര ജഡേജ, ജസ്പ്രിത് ഭുംറ, കുല്‍ദീപ് യാദവ് എന്നിവരാണ് മൂന്ന് ഫോര്‍മാറ്റിലും ഉളള താരങ്ങള്‍.
ഏകദിന, ടെസ്റ്റ് ടീമില്‍ യുവതാരം ശുഭ്മാന്‍ ഗില്‍ ഇടംപടിച്ചു. ടെസ്റ്റ് ടീമില്‍ മുഹമ്മദ് സിറാജും, ടി20യില്‍ വരുണ്‍ ചക്രവര്‍ത്തിയും ഇടംപിടിച്ചത് സര്‍പ്രൈസായി. ടീം കാണാം