സഞ്ജുവിന് നിര്‍ണ്ണായക റോള്‍, തിളങ്ങിയാല്‍ ഇനി സ്ഥിരാംഗം

Image 3
CricketFeaturedTeam India

ഉടന്‍ ആരംഭിക്കുന്ന സിംബാബ്വെയ്ക്കെതിരായ ടി20 പരമ്പരയില്‍ മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണെ മൂന്നാം നമ്പറില്‍ കളിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്. ജൂലൈ ആറിന് തുടങ്ങുന്ന പരമ്പരയില്‍ ഇന്ത്യ അഞ്ച് ടി20 മത്സരങ്ങള്‍ ആണ് കളിക്കുക.

ശുഭ്മാന്‍ ഗില്ലയാണ് ഇന്ത്യന്‍ ടീമിനെ നയിക്കുന്നത്. അഭിഷേക് ശര്‍മ്മ, റിയാന്‍ പരാഗ്, തുഷാര്‍ ദേശ്പാണ്ഡെ, ധ്രുവ് ജുറല്‍ എന്നിവരും ടീമിനൊപ്പമുണ്ട്. ഇവരെല്ലാം ആദ്യമായാണ് ഇന്ത്യന്‍ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഐപിഎല്ലിലെ മികച്ച പ്രകടനമാണ് ഇവര്‍ക്ക് ഗുണം ചെയ്തത്.

സഞ്ജുവിന് പുറമെ യശസ്വി ജയ്സ്വാളും ശിവം ദുബെയും മാത്രമാണ് ടി20 ലോകകപ്പ് ടീമില്‍ നിന്ന് ഈ പരമ്പരയില്‍ കളിക്കുന്നത്. വിരാട് കോഹ്ലി, രോഹിത് ശര്‍മ്മ എന്നിവര്‍ വിരമിച്ച സാഹചര്യത്തിലും റിഷഭ് പന്ത് ടീമില്‍ ഇല്ലാത്തതിനാലും സഞ്ജുവിന് ടോപ് ഓര്‍ഡറില്‍ കളിക്കാന്‍ അവസരം ലഭിക്കും. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി മൂന്നാം നമ്പറില്‍ കളിക്കുന്ന സഞ്ജുവിന് ഇത് സുവര്‍ണാവസരമാണ്.

ടീം മാനേജ്മെന്റ് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഒരു താരത്തെ മൂന്നാം നമ്പറില്‍ സ്ഥിരമാക്കാന്‍ ആഗ്രഹിക്കുന്നു. ഇപ്പോള്‍ ഏറ്റവും അനുയോജ്യനായ താരം സഞ്ജുവാണെന്നാണ് നിലവിലെ അഭിപ്രായം. സിംബാബ് വെയ്‌ക്കെതിരെ തിളങ്ങിയാല്‍ സഞ്ജിവിന് മൂന്നാം സ്ഥാനം അരക്കിട്ടുറപ്പിക്കാം.

കോഹ്ലി, രോഹിത് എന്നിവരുടെ അഭാവത്തില്‍ യശസ്വി ജയ്സ്വാള്‍ – ശുഭ്മാന്‍ ഗില്‍ സഖ്യമാകുംം ഓപ്പണിംഗ് കളിക്കുക. ഇവര്‍ക്ക് പുറമെ റുതുരാജ് ഗെയ്ക്വാഡ്, അഭിഷേക് ശര്‍മ്മ എന്നിവരെയും ഓപ്പണര്‍മാരായി പരിഗണിക്കാം. ഇവരില്‍ ഒരാളെ കൂടി ടീമില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചാല്‍ സഞ്ജു നാലാം സ്ഥാനത്തേക്ക് പിന്മാറിയേക്കും.

സിംബാബ്വെയ്ക്കെതിരെ ഇന്ത്യയുടെ കരുത്ത് പരീക്ഷണം

ഈ പരമ്പരയിലൂടെ ഇന്ത്യന്‍ ടീം മാനേജ്മെന്റ് ഭാവിയിലെ താരങ്ങളെ കണ്ടെത്താനും പരീക്ഷിക്കാനും ലക്ഷ്യമിടുന്നു. 2026 ടി20 ലോകകപ്പിനുള്ള ഒരുക്കത്തിന്റെ തുടക്കമായിട്ടാകും ഈ പരമ്പരയെ മാനേജുമെന്റ് കാണുക. സീനിയര്‍ താരങ്ങളുടെ അഭാവത്തില്‍ യുവതാരങ്ങള്‍ക്ക് സ്വന്തം കഴിവ് തെളിയിക്കാനുള്ള വേദിയാണിത്.


.

സിംബാബ്വെ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീം:

ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍)
യശസ്വി ജയ്സ്വാള്‍
റുതുരാജ് ഗെയ്ക്വാഡ്
അഭിഷേക് ശര്‍മ്മ
റിങ്കു സിംഗ്
സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍)
ധ്രുവ് ജുറല്‍ (വിക്കറ്റ് കീപ്പര്‍)
ശിവം ദുബെ
റിയാന്‍ പരാഗ്
വാഷിംഗ്ടണ്‍ സുന്ദര്‍
രവി ബിഷ്ണോയ്
അവേഷ് ഖാന്‍
ഖലീല്‍ അഹമ്മദ്
മുകേഷ് കുമാര്‍,
തുഷാര്‍ ദേശ്പാണ്ഡെ

മത്സരങ്ങള്‍

1st T20I: Harare, July 6
2nd T20I: Harare, July 8
3rd T20I: Bulawayo, July 10
4th T20I: Bulawayo, July 12
5th T20I: Bulawayo, July 14