ഇന്ത്യയ്ക്ക് ശരിയ്ക്കും വെല്ലുവിളിയാണ് ടെസ്റ്റ് ലോകകപ്പ് ഫൈനല്‍, കാരണങ്ങളിതാണ്

Image 3
CricketTeam India

ജെസ്സോ

ഇനിയാണു പൂരം…!

ടെസ്റ്റ് ക്രിക്കറ്റിന്റെ ആദ്യ ചാമ്പ്യന്‍ഷിപ്പില്‍ തന്നെ ഇന്ത്യ ഫൈനല്‍ ബെര്‍ത്ത് ഉറപ്പാക്കി.. ഫൈനലില്‍ ഇന്ത്യ ന്യൂസിലാന്റിനെ നേരിടും.
ക്രിക്കറ്റിന്റെ മെക്കയായ ലോര്‍സില്‍ നടക്കുന്ന ഫൈനല്‍ മല്‍സരത്തില്‍ ഇന്ത്യയും ന്യൂസിലാന്റും മല്‍സരിക്കുമ്പോള്‍ ഒരു ന്യൂട്രല്‍ വെന്യൂ എന്ന പ്രത്യേകതയുണ്ടാകും ആ ഫൈനലിനു. രണ്ട് ടീമുകളും തുല്യ ശക്തരും.

ഓവര്‍സ്സീസ് ടെസ്റ്റ് എന്ന കടമ്പ ഈ അടുത്ത കാലത്തായി ഈസി ആയി കടന്നു കൊണ്ടിരിക്കുന്ന ഇന്ത്യയ്ക്ക് ഒരു പരീക്ഷണം കൂടെ ആയിരിക്കും ഫൈനല്‍സ്.

കാരണം ഐ പി എല്‍ കഴിഞ്ഞ ഉടനെയാണു ഫൈനല്‍സ് വരാനിരിക്കുന്നത്, അത് കളിക്കാര്‍ക്ക് എത്രത്തോളം അഡാപ്റ്റ് ചെയ്യാനുള്ള സമയം നല്‍കുമെന്നു കണ്ട് കാണണം. കഴിഞ്ഞ ഐ പി എല്‍ യു എ യിലെ പിച്ചില്‍ കഴിഞ്ഞിട്ട് പോലും ആദ്യം ഇന്ത്യയ്ക്ക് ഓസീസില്‍ ക്ലച്ച് പിടിക്കാന്‍ ഇത്തിരി സമയം വേണ്ടി വന്നു എന്നത് ഉദാഹരണമാണു.

എന്തായലും ഇന്ത്യന്‍ ടെസ്റ്റ് ടീം ഓപ്പണിംഗ് മുതല്‍ വാലറ്റം വരെ സ്‌ട്രോങ്ങ് ആണെന്നു ഈ അടുത്ത് നടന്ന മല്‍സരങ്ങളിലൊക്കെ തെളിയിച്ചത് ശുഭപ്രതീക്ഷ നല്‍കുന്നതാണു.

നല്ല ഫൈനല്‍സ് കാണാനാവും എന്ന പ്രതീക്ഷയോടെ

കടപ്പാട്: തലശ്ശേരി ക്രിക്കറ്റേഴ്‌സ്