ഫൈനലില്‍ സര്‍പ്രൈസ് സെലക്ഷന്‍, അവനെ കൂടുതല്‍ പരിശീലനത്തിനായി നെറ്റ്‌സിലേക്ക് അയച്ചു

Image 3
CricketTeam India

ഷമീന്‍ അബ്ദുല്‍ മജീദ്

‘പേസും ബൗണ്‍സും ഉള്ള ഹാര്‍ഡ് പിച്ച് തയ്യാറാക്കാനാണ് ഞാന്‍ ഉദ്ദേശിക്കുന്നത്. ഇംഗ്ലണ്ടിലെ കാലാവസ്ഥ പലപ്പോഴും അതിനനുവദിക്കാറില്ല. പക്ഷേ ഇപ്പോ ചൂടുകാലമായതിനാല്‍ ഇത്തരത്തില്‍ പിച്ച് തയ്യാറാക്കാന്‍ പറ്റുമെന്നാണ് പ്രതീക്ഷ. 4, 5 ദിവസങ്ങളില്‍ പിച്ച് സ്പിന്നിന് അനുകൂലമാവുകയും ചെയ്യും’

ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള പിച്ചിന്റെ ക്യൂറേറ്റര്‍ സൈമണ്‍ ലീയുടെ (ഹെഡ് ഗ്രൗണ്‍മാന്‍, ഹാംഷെയര്‍) വാക്കുകള്‍ ആണ് .

തീര്‍ച്ചയായും ഇംഗ്ലീഷ് പിച്ചില്‍ നിന്ന് ലഭിക്കുന്ന ലോ ബൗണ്‍സും സ്വിങ്ങും പരമാവധി ഒഴിവാക്കി പേസ്, ബൗണ്‍സ് ഉള്ള ബാറ്റിങ്ങിന് കുറച്ച് കൂടി അനുയോജ്യമായ പിച്ചാണ് വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് തയ്യാറാക്കാന്‍ ഐസിസി ശ്രമിക്കുന്നത്. ഇംഗ്ലണ്ടിലെ സ്വാഭാവികമായ കാലാവസ്ഥ മൂലം ഉണ്ടാകുന്ന സ്വിങ് മാത്രമാണ് ബൗളര്‍മാര്‍ക്ക് ലഭിക്കുക.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇതൊരു ശുഭസൂചനയാണ്. ആദ്യത്തെ ഒന്നോ രണ്ടോ മണിക്കൂറുകള്‍ പിടിച്ച് നില്‍ക്കാന്‍ ഇന്ത്യന്‍ ഓപ്പണര്‍മാര്‍ക്ക് കഴിഞ്ഞാല്‍ വന്‍ സ്‌കോര്‍ നേടാന്‍ സാധിക്കും.

ന്യൂസിലാന്റിന്റെ ടോപ്പ് 6 ബാറ്റ്‌സ്മാന്‍മാരില്‍ 4 ഇടംകൈയ്യന്മാരുള്ളത് അശ്വിന് പ്ലേയിങ് ഇലവനില്‍ ഒരിടം ഉറപ്പാക്കുന്നുണ്ട്.
പ്രാക്ടീസ് മല്‍സരത്തിന് ശേഷം ശര്‍ദ്ദൂല്‍ ഠാക്കൂറിനെ കൂടുതല്‍ പ്രാക്ടീസിനായി നെറ്റ്‌സിലേക്ക് അയച്ചു എന്ന് കേള്‍ക്കുന്നു. ഒരു സര്‍പ്രൈസ് സെലക്ഷന്‍ ഉണ്ടാകുമോ

എന്റെ സാദ്ധ്യതാ ടീം:

രോഹിത് ശര്‍മ്മ
ശുഭ്മാന്‍ ഗില്‍
ചേതേശ്വര്‍ പൂജാര
വിരാട് കോഹ്ലി
അജിന്‍ക്യ രഹാനെ
റിഷഭ് പന്ത്
രവീന്ദ്ര ജഡേജ
രവിചന്ദ്രന്‍ അശ്വിന്‍
ഇഷാന്ത് ശര്‍മ
മുഹമ്മദ് സിറാജ്
ബുംറ / ഷമി

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍