ചഹാലിനെ പുറത്താക്കണം, അശ്വിനെ തിരിച്ച് കൊണ്ടുവരണം, സുന്ദറിനെ വിശ്വസിക്കാന്‍ തയ്യാറാകണം

ഷാന്‍ ശെരീഫ്

ഈ ഒരു കളി കണ്ടിട്ട് മാറ്റങ്ങള്‍ വരണം എന്ന് പറയുന്നതില്‍ കാര്യം ഉണ്ടെന്നു തോന്നുന്നില്ല ഈ ഒരു ടീമിനെ വെച്ചു തന്നെ അടുത്ത കളിയില്‍ തിരിച്ചടിക്കാന്‍ നമ്മുടെ ടീമിന് കഴിയും എന്ന നല്ല ഉറപ്പുണ്ട് പക്ഷെ വേള്‍ഡ് കപ്പിലേക്കു ഉറ്റുനോക്കുന്ന നമ്മുടെ ടീമിന് ചില മാറ്റങ്ങള്‍ അനിവാര്യമായി തോന്നുന്നുണ്ട്.

1) സുന്ദര്‍ ഒരു സ്പിന്‍ ബൗളര്‍ കൂടി ആണെന്ന് ക്യാപ്റ്റന്‍ മനസിലാക്കണം അവസരങ്ങള്‍ കൊടുക്കാന്‍ മുതിരണം, അദ്ദേഹത്തിന്റെ ബാറ്റിങ് നമ്മുക്ക് പോസിറ്റീവ് ആയി കിട്ടും!

2) ടി20 ജേഴ്‌സി അശ്വിന്‍ നല്‍കാന്‍ ടീം മാനേജ്‌മെന്റ് മുതിരണം. ഒരു പ്രോപ്പര്‍ ക്രിക്കറ്റ് ഷോട്ട് കളിക്കുന്ന ഒരു ബാറ്റ്‌സ്മാന്‍ കൂടിയാണ് അശ്വിന്‍ എന്ന് ഓര്‍ക്കണം, അദ്ദേഹത്തിന്റെ ബൗളിംഗ് ഇക്കണോമി ആന്‍ഡ് വിക്കറ്റ് ടേക്കിങ് എബിലിറ്റി കൂടി നോക്കുക!

3) ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ ടി20 ബൗളര്‍മാരുടെ പട്ടികില്‍ ഒന്നാമന്‍ പക്ഷെ ക്യാപ്റ്റന്‍ അമിതമായി അദ്ദേഹത്തെ ആശ്രയിക്കുന്നതായി എപ്പോഴും തോന്നാറുണ്ട്. വിക്കറ്റ് എടുക്കുന്നത് വലിയകാര്യമാണ് പക്ഷെ ടി20 യില്‍ റണ്‍ വിട്ടുകൊടുക്കാന്‍ പിശുക്കു കാണിക്കുന്നവരെ പരിഗണിക്കുന്നതാണ് നല്ലതു, അത് സ്വഭാവികമായും ബാറ്‌സ്മാനെ സമ്മര്‍ദ്ദത്തില്‍ ആക്കുകയും വിക്കറ്റ് പോകാന്‍ അത് കാരണമാകുകയും ചെയ്യാറുണ്ട് , രണ്ടു ഓവര്‍ അടികൊണ്ടാല്‍ പിന്നെ ചഹാല്‍ വാങ്ങി കൂട്ടുന്നതായി പലപ്പോഴും തോന്നാറുണ്ട് പിന്നെ വേള്‍ഡ് കപ്പ് പോലെ ഒരു ടൂര്‍ണമെന്റില്‍ ബാറ്റ്‌സ്മാന്‍ മാരെ കുത്തി നിറച്ചു എത്തുന്ന എതിര്‍ ടീമുകള്‍ വലിയ ലക്ഷ്യം മുന്നോട്ടു വെക്കുമ്പോള്‍, അത്യാവശ്യം ബാറ്റ് വീശാനും അറിയാവുന്ന ബൗളേഴ്സിനെ എടുക്കുന്നതാണ് നല്ല ഓപ്ഷന്‍ എന്നാണ് പേര്‍സണല്‍ അഭിപ്രായം !

4) പരിക്കുകള്‍ ഉണ്ടാകാതെ ഫോം നിലനിര്‍ത്തി കളിക്കാന്‍ കഴിയട്ടെ, കൂടുതല്‍ വിശ്രമം കൊടുത്തു ഫോം ഔട്ട് ആകാതിരിക്കുന്നതാണ് നല്ലതു , ഒരു ടീമിന്റെ നട്ടെല്ലാണ് നല്ല തുടക്കം , അത് നല്‍കാന്‍ കഴിയട്ടെ !

5) ആദ്യ ഓവറുകളില്‍ ഒരുപാടു പന്തുകള്‍ വിഴുങ്ങുന്നതായി തോന്നിയിട്ടുണ്ട്, ഓപ്പണിങ്ങിനു കളിക്കാന്‍ ലോക നിലവാരം ഉള്ള ഒരുപാടു പേരുണ്ട് നമ്മള്‍ക്ക് എന്ന് അറിയാമല്ലോ അത് കൊണ്ട് പന്ത് കളയാതെ അടിച്ചു കളിക്കുക

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

 

You Might Also Like