കോഹ്ലി നായകനെന്ന നിലയില്‍ ചില അബദ്ധങ്ങള്‍ കാണിച്ചു, പറയാതെ വയ്യ

Image 3
CricketTeam India

ജയറാം ഗോപിനാഥ്

337 എന്നൊരു സ്‌കോര്‍ ചെയ്‌സ് ചെയ്യുമ്പോള്‍, 30 ഓവറില്‍ 194/1 എന്ന സ്‌കോര്‍ നില മികച്ചതാണ് എന്ന് തോന്നുമെങ്കിലും, അപ്പഴും വിജയം എന്നത് ഒരു Probability മാത്രമാണ്.

ഇന്ന് 30 ഓവര്‍ കഴിഞ്ഞപ്പോള്‍ ഇംഗ്ലണ്ടിന്റെ സ്‌കോര്‍ 194/1 ആയിരുന്നു. ആ അവസ്ഥയിലെ ഇംഗ്ലണ്ടിന്റെ വിജയം എന്ന Probability യെ ഒരു Certainity ആക്കിമാറ്റിയത് 31-35 ഓവറുകളില്‍ നിറഞ്ഞടിയ ബെന്‍സ്റ്റോക്‌സ് എന്ന മനുഷ്യനാണ്.

7 സിക്‌സുകളാണ്, സ്റ്റോക്‌സ് ഈ 5 ഓവറുകളില്‍ അടിച്ചു കൂട്ടിയത്.. ആകെ ഇംഗ്ലണ്ട് നേടിയത് 87 റണ്‍സും. Carnage of highest calibre from the best allrounder of current cricket world.. കുല്‍ദീപും, ക്രുണാലും തുടരെ തുടരെ ഗാലറിയിലേക്ക് പറന്നിറങ്ങിയ്യപ്പോള്‍, അക്ഷരര്‍ത്ഥത്തില്‍ ഇന്ത്യ മത്സരം കൈവിടുകയായിരുന്നു. പിന്നീട് ഒരു mini collapse ഉണ്ടായാല്‍ പോലും അത് വിജയം എന്ന സുനിശ്ചിതത്വത്തെ മാറ്റി മറിയ്ക്കാത്ത പോലെ ഇംഗ്ലണ്ടിനെ secure ചെയ്തു കഴ്ഞ്ഞിരുന്നു സ്റ്റോക്‌സിന്റെ ആ carnage.

36-37 ഓവറുകളില്‍ തുടരെ മൂന്ന് വിക്കറ്റ് വീണപ്പോള്‍ ഒരു miracle പലരും പ്രതീക്ഷിച്ചു. രണ്ട് പുതിയ ബാറ്റസ്മാന്മാര്‍ ക്രീസില്‍ നില്‍ക്കുമ്പോള്‍ ആ tight സിറ്റുവേഷന്‍ അതുപോലെ maintain ചെയ്യാന്‍ strike bowlers നെ കൊണ്ട് തന്നെ bowling തുടരണമായിരുന്നു.. എന്നാല്‍ 38 ആം ഓവര്‍ എറിയാന്‍ വന്നത് അടിവാങ്ങി പതo വന്നു നിന്ന കൃനാല്‍.. തുടര്‍ന്ന് വന്നത് കുല്‍ദീപ്..

മിറാക്കിളിന്റെ വിദൂര സാധ്യത വരെ അസ്തമിച്ചു പോയി.. അനായാസം strike കൈമാറി പ്രഷര്‍ റിലീസ് ആയ ലിവിങ്‌സ്റ്റോണ്‍ – മലാന്‍ ജോടികള്‍ ഇംഗ്ലണ്ടീനെ അനായാസം വിജയത്തിലേക്കു നയിച്ചു. Kohli the captain.. definitely missed the trick.

മദ്ധ്യ ഓവറുകളില്‍ കളി നിയന്ത്രിക്കുന്ന സ്പിന്നര്‍മാരുടെ അഭാവം ശരിക്കും നിഴലിക്കുന്നു… Hope and will rebound back and we will have an exciting decider on Sunday

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍