രഹാനയെ നായക സ്ഥാനത്ത് നിന്നും ഒഴിവാക്കി, സൈനി പുറത്ത്, ടീം ഇന്ത്യ പ്രഖ്യാപിച്ചു

ഗാബയില്‍ ഓസ്ട്രേലിയക്കെതിരെ വിജയിച്ച് ടെസ്റ്റ് പരമ്പര സ്വന്തമാക്കിയതിന് പിന്നാലെ ഇംഗ്ലണ്ടിനെതിരായ ഹോം ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റ് മത്സരത്തിനുള്ള ഇന്ത്യന്‍് ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. വിരാട് കോഹ്ലി നായകനായി തന്നെ ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്.
ചേതന്‍ ശര്മ്മുടെ നേതൃത്വത്തിലുളള പുതിയ ബിസിസിഐ ടീം സെലക്ഷന് കമ്മിറ്റി തെരഞ്ഞെടുത്ത ആദ്യ ഇന്ത്യന്‍ സ്ക്വാഡാണ് ഇത്.
ക്യാപ്റ്റന്‍ വിരാട് കോഹ്ലിയ്ക്ക് പുറമെ ഇഷാന്ത് ശര്‍മ്മ, ഹാര്ദ്ധിഖ് പാണ്ഡ്യ, അക്സര്‍ പട്ടേല്‍ എന്നിവര്‍ ടീമില്‍ തിരിച്ചെത്തി. മലയാളി ബൗളര്‍ സന്ദീപ് വാര്യരെ നെറ്റ് ബൗളറായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഓപ്പണര്‍മാരായി മൂന്ന് പേരാണ് ടീമിലുളളത്. രോഹിത്ത് ഗില്ല്, മായങ്ക് എന്നിവരാണ് അവര്‍. മധ്യനിരയില്‍ ചേതേശ്വര്‍ പൂജാര, രഹാന, കോഹ്ലി, പന്ത്, വൃദ്ധിമാന്‍ സാഹ, ഹാര്‍ദ്ദിക്ക്, കെഎല്‍ രാഹുല്‍ എന്നിവരില്‍ നിന്നും തിരഞ്ഞെടുക്കും.
INDIA
ജഡേജയില്ലാത്ത ടീമില്‍ നാല് സ്പിന്നര്‍മാരുണ്ട്. ആര് അശ്വിന്, സുന്ദര്‍, കുല്‍ദീപ്, അക്സര്‍ എന്നിവരാണ് ഉളളത്. ഭുംറ, ഇഷാന്ത് ശര്‍മ്മ, മുഹമ്മദ് സിറാജ്, താ്ക്കൂര് എന്നീ പേസ് ബൗളര്‍മാരും ടീമില്‍ ഇടംപിടിച്ചു. സൈനി പുറത്തായി. ഷമിയ്ക്ക് വിശ്രമം അനുവദിച്ചു.
Main squad:
Openers: Rohit Sharma, Shubman Gill, Mayank Agarwal
Middle-order: Cheteshwar Pujara, Virat Kohli (captain), Ajinkya Rahane, Rishabh Pant, Wriddhiman Saha, Hardik Pandya, KL Rahul (subject to fitnsess after first Test)
Fast bowlers: Jasprit Bumrah, Ishant Sharma, Mohammed Siraj, Shardul Thakur
Spinners: R Ashwin, Kuldeep Yadav, Washington Sundar, Axar Patel
Standbyes: KS Bharat (wicketkeeper), Abhimanya Easwaran, Shahbaz Nadeem, Rahul Chahar
Net bowlers: Ankit Rajpoot, Avesh Khan, Sandeep Warrier, K Gowtham, Saurabh Kumar