സൂപ്പര്‍ താരങ്ങളടക്കം പുറത്തേയ്ക്ക്, ഇന്ത്യന്‍ ടീമില്‍ വന്‍ അഴിച്ച് പണി വരുന്നു

Image 3
CricketTeam India

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ വന്‍ തോല്‍വിയ്ക്ക് പിന്നാലെ ടെസ്റ്റ് കളിയ്ക്കുന്ന ഇന്ത്യന്‍ ടീമില്‍ വന്‍ അഴിച്ചുപണി വരുന്നു. ഇക്കാര്യം സൂചിപ്പിച്ച് നായകന്‍ വിരാട് കോഹ്ലി തന്നെ രംഗത്ത് വന്നു. ഫൈനലില്‍ ഇന്ത്യയുടെ ബാറ്റിംഗ് നിരയും ബൗളിംഗ് നിരയും ഒന്നടങ്കം പരാജയമായതിന്റെ പശ്ചാത്തലത്തിലാണ് ഈ നീക്കം.

ടീമിലെ മുന്‍നിര താരങ്ങളടക്കം ഇതോടെ പുറത്താകുമെന്ന സൂചനയാണ് വരുന്നത്. അഴിച്ചുപണിയുണ്ടാകുമെന്ന് ക്യാപ്റ്റന്‍ കോഹ്ലിയും സമ്മതിച്ചു.

‘വൈറ്റ്ബോള്‍ ടീം നോക്കിയാല്‍ കളിക്കാര്‍ തയ്യാറാണെന്ന് കാണാം. ആത്മവിശ്വാസത്തിലാണ് അവര്‍. ടെസ്റ്റ് ക്രിക്കറ്റിലും അങ്ങനെയാവണം. ടീമിന് എന്താണ് ബലം നല്‍കുന്നത് എന്നത് വിലയിരുത്തലുകളിലൂടെ കണ്ടെത്തണം. എങ്ങനെ നമുക്ക് നിര്‍ഭയമായ ടീമായി മാറാമെന്നും കണ്ടെത്തണം. ഇതിനായി ഒരു വര്‍ഷമോ മറ്റുമൊന്നും കാത്തിരിക്കില്ല. മുന്‍പോട്ടുള്ള പദ്ധതികള്‍ തയ്യാറാക്കേണ്ടതുണ്ട്.’ കോഹ്ലി പറഞ്ഞു.

‘നമുക്കവിടെ ഒരു ഫാസ്റ്റ് ബോളിംഗ് ഓള്‍റൗണ്ടര്‍ വേണമായിരുന്നു. ഈ കോമ്പിനേഷനുമായി വ്യത്യസ്ത സാഹചര്യങ്ങളില്‍ നമ്മള്‍ മികവ് കാണിച്ചിട്ടുണ്ട്. ഇതാണ് നമ്മുടെ മികച്ച കോമ്പിനേഷന്‍ എന്ന് കരുതി. ബാറ്റിംഗ് വിഭാഗത്തില്‍ വേണ്ട ആഴവും ഉണ്ടായിരുന്നു. കൂടുതല്‍ സമയം ലഭിച്ചിരുന്നു എങ്കില്‍ കളിയിലേക്ക് കൂടുതല്‍ നന്നായി ഇറങ്ങിച്ചെല്ലാന്‍ സ്പിന്നര്‍മാര്‍ക്ക് സാധിച്ചേനെ’ കോഹ്ലി പറഞ്ഞു.