അകസര്‍ ഇല്ലാത്ത റണ്ണിനോടി, ഇഷാന്തും സിറാജും ഒരോവര്‍ പോലും അതിജീവിച്ചില്ല, പാവം സുന്ദര്‍ 96 നോട്ടൗട്ട്

സന്ദീപ് ദാസ്

വാഷിങ്ങ്ടണ്‍ സുന്ദറിനെക്കുറിച്ചോര്‍ത്ത് വല്ലാത്ത സങ്കടം തോന്നുന്നു. ആദ്യ ടെസ്റ്റ് സെഞ്ച്വറി അയാള്‍ നൂറുശതമാനം അര്‍ഹിച്ചിരുന്നു.

ആദ്യം അക്‌സര്‍ പട്ടേല്‍ ഇല്ലാത്ത റണ്ണിനോടി വിക്കറ്റ് കളഞ്ഞു. ഒരോവര്‍ പോലും അതിജീവിക്കാനാവാതെ ഇഷാന്തും സിറാജും കീഴടങ്ങി. സുന്ദര്‍ 96ല്‍ നോട്ടൗട്ട്.

സുന്ദര്‍ ദേഷ്യം പ്രകടമാക്കിയില്ല. അസഭ്യവര്‍ഷം ചൊരിഞ്ഞില്ല. ഒന്നും മിണ്ടാതെ തലകുനിച്ച് കൂടാരത്തിലേക്ക് മടങ്ങിപ്പോയി. ഇടയ്‌ക്കെപ്പഴോ ബാറ്റ് ഉയര്‍ത്തി അഭിവാദ്യം ചെയ്യുന്നതും കണ്ടു. ഒരുപാട് നോവിച്ച രംഗം.

തല ഉയര്‍ത്തിപ്പിടിക്കണം സുന്ദര്‍. മൂല്യം അളന്ന് തിട്ടപ്പെടുത്താനാവാത്ത ഒരിന്നിങ്‌സാണ് നിങ്ങള്‍ കളിച്ചിരിക്കുന്നത്. അതിന് ഒരു സെഞ്ച്വറിയേക്കാള്‍ മഹത്വമുണ്ട്…

കടപ്പാട്: സ്‌പോട്‌സ് പാരഡൈസോ ക്ലബ്

 

You Might Also Like