ഇത് ഞങ്ങളുടെ പിള്ളേര്‍, ഓസീസേ ‘പിന്നെങ്ങനെയാടാ നീയൊക്കെ നമ്മുടെ മെയിന്‍ ടീമിനെ താങ്ങുന്നേ!’
അമല്‍ കൃഷ്ണന്‍
വെറും 13 വിക്കറ്റിന്റെയും 3കളികളുടെയും പരിചയമുള്ള പിള്ളേരെ വച്ച് ഓസ്‌ട്രേലിയയെ അവരുടെ നാട്ടില്‍ 660 റണ്‍സിന് 20 വിക്കെറ്റും എടുക്കുക. തോല്‍ക്കുമെന്ന് ഉറപ്പിച്ച കളി സമനില പിടിക്കുക.
മഴ പെയ്താല്‍ മാത്രം തോല്‍ക്കാതെ രക്ഷപ്പെടാമെന്ന് എല്ലാരും പറഞ്ഞ കളി കൗണ്ടര്‍ അറ്റാക്ക് ചെയ്ത് ജയിപ്പിക്കുക. അതും 3 പതിറ്റാണ്ടുകളായി തോല്‍വി അറിഞ്ഞിട്ടില്ലാത്ത ഓസ്‌ട്രേലിയയുടെ സ്വകാര്യ അഹങ്കാരമായ ഗാബ്ബയിലെ കോട്ടയില്‍.
എല്ലാറ്റിലുമുപരി 36ന് പുറത്തായി നാണം കെട്ടു തോറ്റപ്പോ വാഷൗട്ട് ആകുമെന്ന് തന്നെ പല പ്രമുഖരും വിധിയെഴുതിയൊരു സീരീസ് പിടിച്ചെടുക്കുക.
Guys, We have witnessed one of the greatest test matches ever in Cricket history. And one of the greatest series too.
കഴിഞ്ഞ വര്‍ഷം ഇറങ്ങിയ അയ്യപ്പനും കോശിയും എന്ന സിനിമയില്‍ കോശി കണ്ണമ്മയുടെ വായിലിരിക്കുന്നതൊക്കെ കേട്ടു ചൂളിയിരിക്കുമ്പോ അയ്യപ്പന്‍ വന്നൊരു ഡയലോഗ് ഉണ്ട്.. ‘അവളുടെ പകുതി മതി നിനക്ക് നിറയാന്‍. പിന്നെങ്ങനായാടാ നീ എന്നെ താങ്ങുന്നേ ‘
ഇന്നിപ്പോ മെയിന്‍ ടീമിലെ പകുതിയോളം കളിക്കാരുടെ അഭാവത്തിലും കുറച്ചു പുതുമുഖങ്ങളെ വച്ച് ഓസ്‌ട്രേലിയയെ അവരുടെ നാട്ടില്‍ നാണം കെടുത്തിയ ഇന്ത്യന്‍ ടീമിനെ കുറിച്ചോര്‍ക്കുമ്പോഴും ഈ ഡയലായോഗ് തന്നെ ഓര്‍മ്മ വന്നു..
‘ പിന്നെങ്ങനെയാടാ നീയൊക്കെ നമ്മുടെ മെയിന്‍ ടീമിനെ താങ്ങുന്നേ!’
കടപ്പാട്: സ്‌പോട്‌സ് പാരഡൈസോ ക്ലബ്