അയാളാണ് ഇപ്പോള്‍ ഇന്ത്യയുടെ ഏറ്റവും വലിയ തലവേദന, ആരെ കൊണ്ട് ആ ശൂന്യത നികത്താനാകില്ല

Image 3
CricketTeam India

സച്ചിന്‍ ഗോപി ഗോപിദാസ്

എന്തെങ്കിലും കാരണവശാല്‍ ഹാര്‍ദ്ദിക്ക് പാണ്ഡ്യയ്ക്ക് കളിക്കാന്‍ അല്ലെങ്കില്‍ തീരെ പന്ത് എറിയാന്‍ പറ്റാത്ത സാഹചര്യത്തില്‍ ആണെങ്കില്‍ എന്ന രീതിയില്‍ ചര്‍ച്ച വന്നാല്‍ ഭൂരിഭാഗം പേരും പറയുന്നത് എന്നാല്‍ പിന്നെ ഹാര്‍ദ്ദിക്ക് പാണ്ഡ്യയ്ക്ക് പകരം ഇഷന്‍ കളികട്ടെ എന്നാണ്. ഇതെങ്ങനെ ആണ് ഒരു പരിഹാരം ആകുന്നത് എന്നു മനസ്സില്‍ ആകുന്നില്ല . ഇന്ത്യ കളിക്കാന്‍ സാധ്യതയുള്ള ഒരു പ്ലേയിംഗ് ഇലവന്‍ ഇടാം

Rohit
Rahul
Kohli
Sky
Pant
Hardik (Ishan)
Jadeja
Bhuvi
Shami/Thakur
Bumrah
Varun

ഇതില്‍ 5 ബോളിങ് ഓപ്ഷന്‍ ആണ് ഉള്ളത് . നിര്‍ഭാഗ്യവശാല്‍ ഒരു ബോളര്‍ന് പരിക് പറ്റി 2 ഓവര്‍ വല്ലോം ബാക്കി വെച്ചു പുറത്തു പോകുകയോ അല്ലെങ്കില്‍ നല്ല അടി കൊണ്ടാലോ പാണ്ഡ്യ എറിയാന്‍ സാധിക്കുന്ന അവസ്ഥ ആണെകില്‍ വന്നു 2 ഓവര്‍ എറിഞ്ഞേക്കും. ഇതാണ് ഇപ്പൊ പ്രതീക്ഷ. ഈ ഫിറ്‌നസ് പ്രശനം ഇല്ലെങ്കില്‍ ഈ ഒരു ചോദ്യമേ ഇല്ലായിരുന്നു

ഇനി ആണ് ഹര്‍ദികിന് പകരം ഇഷാന്‍ വരണം എന്നു പറയുന്നവരോട് ചോദ്യം. മേല്‍ പറഞ്ഞ സാഹചര്യത്തില്‍ ആരു ബോള് ചെയ്യണം എന്നാണ്. ഹാര്‍ദികിന് പകരം ഇഷാന്‍ ആണെങ്കില്‍?ആ ഒരു സാഹചര്യം ആരും ആലോചിച്ചു നോക്കുന്നില്ല എന്നത് ആണ് അത്ഭുതം. അങ്ങനെ സംഭവിച്ചൂടാ എന്നില്ലലോ

രാഹുലിനെ പോലെ നല്ല ഫോമില്‍ ഉള്ള ഒരാളെ ഈ സാഹചര്യത്തില്‍ താഴെ ഇറക്കാന്‍ പറയുന്നതില്‍ പ്രശനം ഒകെ ഉണ്ട്. പക്ഷെ അതിലും അപകടം ആണ് ഒരു മേജര്‍ ടൂര്‍ണമെന്റ് വരുമ്പോ 5 ബോളര്‍സ്/6 ബാറ്റേഴ്സ് ആയി പോകുന്നത്.

രാഹുല്‍ ഓപ്പണിങ് തന്നെ കളിച്ചോട്ടെ പക്ഷെ ഏതെങ്കിലും സാഹചര്യത്തില്‍ പാണ്ഡ്യ ഇല്ലാതെ വന്നാല്‍ താക്കൂര്‍ ആണ് ആകെ ഉള്ള ഓപ്ഷന്‍. അയാക് പകരം. അല്ലെങ്കില്‍ അതു suicidal ആണ്.

എന്റെ അഭിപ്രായത്തില്‍ ഈ ഇന്ത്യന്‍ ടീം നല്ല പോലെ ചെയ്യുമോ ഇല്ലയോ എന്നത് ഒറ്റ ആളിനെ ആശ്രയിച്ചു ആണ്. അത് രാഹുലോ, കോഹ്ലിയോ ,രോഹിതോ അല്ല. ഹര്‍ദിക് പാണ്ഡ്യ ആണ്. കാരണം അയാളുടെ ഓള്‍റൗണ്ടര്‍ മികവ് പരിഗണിച്ചാണ് ഈ ടീം തന്നെ സെറ്റ് ആക്കി വെച്ചിരിക്കുന്നത്.

എന്റെ ആകെ ഉള്ള concern alos പാണ്ഡ്യ ആണ്. 3 കൊല്ലം മുന്നത്തെ ഹാര്‍ദിക് ആണെങ്കില്‍ ഇതിലും മികച്ച ടീം നമുക്കു ഇല്ല എന്നൊക്കെ പറയാമായിരുന്നു. പക്ഷെ ഇപ്പൊ ഏറ്റവും വലിയ തലവേദന അയാള്‍ ആണ്. ഇഷാനെന്നല്ല ആര്‍ക്കും in form Pandya ചെയ്ത റോളുകള്‍ റീപ്ലേസ് ചെയാന്‍ കഴിയില്ല

കടപ്പാട്: സ്‌പോട്‌സ് പാരഡൈസോ ക്ലബ്