ഭയന്നതാണ് സംഭവിച്ചത്, തോറ്റതല്ല പ്രശ്‌നം ഗാംഗുലി.. തോറ്റ രീതിയാണ്

കെ നന്ദകുമാര്‍പിള്ള

ഈ തോല്‍വികളോടെ ഇന്ത്യന്‍ ടീം അവസാനിച്ചു, ഇനി ഒരു തിരിച്ചു വരവില്ല എന്നൊന്നും ഞാന്‍ പറയില്ല. പക്ഷെ എവിടെയോ എന്തോ മിസ്സിംഗ് ആണ്. പ്രധാനപ്പെട്ട മത്സരങ്ങള്‍ക്ക് മുന്‍പ് വേണ്ട രീതിയില്‍ ഒരുക്കം നടത്തുന്നില്ല എന്നൊരു തോന്നല്‍.

വേള്‍ഡ് ടെസ്റ്റ് ചാംപ്യന്‍ഷിപ് ഫൈനലിന് വളരെ നേരത്തെ തന്നെ ന്യൂസിലാന്‍ഡ് ഇംഗ്ലണ്ടിലെത്തി ആവശ്യത്തിന് മത്സരങ്ങള്‍ കളിച്ചപ്പോള്‍ ഇന്ത്യ വേണ്ട ഒരു പരിശീലനവും നടത്താതെയാണ് ആ മത്സരം കളിച്ചത്. ഇംഗ്ലണ്ടുമായി ഒരു മത്സരമെങ്കിലും അറേഞ്ച് ചെയ്യാന്‍ മാനേജ്മന്റ് താല്പര്യം കാണിച്ചില്ല.

ഇവിടെയും അത് തന്നെയാണ് സംഭവിച്ചത്. ഈ ലോകകപ്പ് തുടങ്ങുന്നതിന് ഒരാഴ്ച മുന്‍പ് വരെ പല പല ടീമുകളിലായി കളിച്ചവര്‍ ചുരുങ്ങിയ സമയം കൊണ്ട് ഒരൊറ്റ ടീം ആയി മികച്ച പ്രകടനം കാഴ്ചവെക്കണം എന്ന് ചിന്തിക്കുന്നതില്‍ എന്ത് അര്‍ത്ഥമാണുള്ളത്. സത്യത്തില്‍ എന്നെപ്പോലെ ഉള്ളവര്‍ പേടിച്ചിരുന്നതായിരുന്നു ഇത്. ആ ഭയം സംഭവിക്കുക തന്നെ ചെയ്തു.

എനിക്ക് എല്ലാ കളിക്കാരെയും ഇഷ്ടമാണ്. എന്നാലും ഞാന്‍ ആരുടെ ഫാന്‍ ആണെന്ന് ചോദിച്ചാല്‍, കപില്‍ദേവ്-ഗാംഗുലി-കുംബ്ലെ ഈ പേരുകള്‍ ഈ ഓര്‍ഡറില്‍ ഞാന്‍ പറയും. ഞാന്‍ ഇത്രയും ആരാധിക്കുന്ന, സ്‌നേഹിക്കുന്ന ഗാംഗുലി ബിസിസിഐ യുടെ തലപ്പത്തു വന്നിട്ടും ഇക്കാര്യങ്ങളില്‍ ശ്രദ്ധ കാണിച്ചില്ലല്ലോ എന്നത് ഒരു സങ്കടമായി നില നില്‍കുന്നു.

ആദ്യം ബാറ്റ് ചെയേണ്ടി വന്നതാണ് തോല്‍വിക്ക് കാരണം എന്നത് വാദത്തിനു വേണ്ടി സമ്മതിച്ചാല്‍ തന്നെ, ഒരു തരത്തിലും ഉള്ള പോരാട്ടവും ഇന്ത്യ കാണിച്ചില്ല എന്നത് ആ വാദത്തിനുള്ള ന്യായീകരണമല്ല.

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

You Might Also Like