പിച്ച് അസസ് ചെയ്‌തെന്ന് പന്ത്, നീ അങ്ങനെയെല്ലാം ചെയ്യുമോയെന്ന് രോഹിത്ത്, മനംകവരുന്ന അഭിമുഖം

ഇംഗ്ലണ്ടിനെതിരെ നാലാം ക്രിക്കറ്റ് ടെസ്റ്റിലെ ആദ്യ ദിനം തകര്‍പ്പന്‍ സെഞ്ച്വറി നേടിയ റിഷഭ് പന്ത ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ച് കൊണ്ട് വന്നിരുന്നല്ലോ. ഏഴാം വിക്കറ്റില്‍ റിഷഭ് പന്തും വാഷിംഗ്ടണ്‍ സുന്ദറും ഉയര്‍ത്തിയ കൂട്ടുകെട്ടാണ് ഇന്ത്യയെ ലീഡിലേക്ക് എത്തിച്ചത്.

മത്സര ശേഷം ഇരുവരേയും രോഹിത്ത് ശര്‍മ്മ ബിസിസിഐ ടിവിയ്ക്കായി ഇന്റര്‍വ്യൂ നടത്തിയിരുന്നു. ഇതില്‍ രസകരമായ ചില ചോദ്യങ്ങളും ഉത്തരങ്ങളുമുണ്ടായി.

എങ്ങനെയാണ് ഈ ഇന്നിംഗ്‌സിലേക്ക് എത്തിയതെന്ന് രോഹിത്ത് ചോദിച്ചപ്പോള്‍ ‘ഞാന്‍ പിച്ച് അസ്സെസ് ചെയ്തു എന്നാണ് പന്ത് ഉത്തരം കൊടുത്തത്. അപ്പൊ ഇടപെട്ട രോഹിത്ത് ചോദിച്ചത്. ‘ഏഹ് നീ അതൊക്കെ ചെയ്യുമോ’ എന്നാണ്. ആ കാഴ്ച്ച കാണാം

അഭിമുഖത്തിന്റെ പൂര്‍ണ്ണ രൂപം കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

മത്സരത്തില്‍ ടീം സ്‌കോര്‍ 150 റണ്‍സ് കടക്കുന്നതിന് മുമ്പെ ആദ്യ രണ്ട് സെഷനുകളില്‍ തന്നെ ആറ് ബാറ്റ്സ്മാന്‍മാര്‍ ഡ്രസ്സിംഗ് റൂമില്‍ തിരിച്ചെത്തിയിടത്ത് നിന്നാണ് പന്ത് ഇന്ത്യയ്ക്ക് ലീഡ് സമ്മാനിച്ചത്. സെഞ്ചുറിക്ക് പിന്നാലെ ആന്‍ഡേഴ്സന്റെ പന്തില്‍ റിഷഭ് പന്ത് പുറത്തായെങ്കിലും 89 റണ്‍സിന്റെ നിര്‍ണായക ഒന്നാം ഇന്നിംഗ്സ് ലീഡുമായി കളിയില്‍ ഇന്ത്യ മുന്‍തൂക്കം തിരിച്ചുപിടിച്ചു.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്‌സില്‍ 205 റണ്‍സിന് ഓള്‍ഔട്ടായിരുന്നു. നാല് വിക്കറ്റ് വീഴ്ത്തിയ അക്‌സര്‍ പട്ടേലാണ് ഇന്ത്യന്‍ ബോളാക്രമണത്തിന് ചുക്കാന്‍ പിടിച്ചത്. അശ്വിന്‍ മൂന്ന് വിക്കറ്റും സിറാജ് രണ്ട് വിക്കറ്റും വാഷിംഗ്ടണ്‍ സുന്ദര്‍ ഒരു വിക്കറ്റും വീഴ്ത്തി. മറുപടി ബാറ്റിംഗില്‍ ഇന്ത്യ രണ്ടാം ദിനം അവസാനിക്കുമ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 294 റണ്‍സെടുത്തിട്ടുണ്ട്.

 

You Might Also Like