ഇന്ത്യന്‍ ടീമിന് ഒന്നാകെ ശിക്ഷ വിധിച്ച് ഐസിസി

Image 3
CricketTeam India

സിഡ്‌നി ഏകദിനത്തിലെ തോല്‍വിയ്ക്ക് പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് പിഴ ശിക്ഷ. ഓസ്ട്രേലിയയ്ക്കെതിരായ ഒന്നാം ഏകദിനത്തിലെ കുറഞ്ഞ ഓവര്‍ നിരക്കിനാണ് ഇന്ത്യന്‍ ടീമിന് മാച്ച് റഫറി ശിക്ഷ വിധിച്ചിരിക്കുന്നത്.

താരങ്ങളെല്ലാം മാച്ച് ഫീയുടെ 20 ശതമാനം പിഴയായി നല്‍കണം. നിശ്ചിത സമയത്ത് ഓവര്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ടീമിലെ എല്ലാ അംഗങ്ങള്‍ക്കും പിഴയുണ്ടാകും.

മുമ്പ് ക്യാപ്റ്റന്‍മാര്‍ക്ക് മാത്രമാണ് ശിക്ഷയുണ്ടായിരുന്നത്. എന്നാലിത് ടീമംഗങ്ങള്‍ക്ക് എല്ലാവര്‍ക്കും പിഴ ചുമത്തും എന്ന രീതിയില്‍ കഴിഞ്ഞ വര്‍ഷം ഐസിസി പരിഷ്‌കരിച്ചിരുന്നു.

കഴിഞ്ഞ ദിവസം നടന്ന ഏകദിന സീരീസിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ 66 റണ്‍സിന് ഓസ്ട്രേലിയയോട് പരാജയപ്പെട്ടു. 375 റണ്‍സെന്ന വിജയലക്ഷ്യം പിന്‍തുടര്‍ന്ന ഇന്ത്യ 50 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ 308 റണ്‍സ് മാത്രമേ നേടിയൊള്ളു.

നിലവില്‍ സീരീസിലെ രണ്ടാം മത്സരം പുരോഗമിയ്ക്കുകയാണ്. ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റ് ചെയ്യുകയാണ്. ആദ്യ മത്സരത്തില്‍ തോറ്റതിനാണ് ഇന്ത്യയ്ക്ക് ഈ മത്സരം നിര്‍ണ്ണായകമാണ്.