അതീവ സുന്ദരി, ഈ വനിത താരമൊത്ത് ഡിന്നര്‍ പങ്കിടാന്‍ കഴിഞ്ഞിരുന്നെങ്കിലെന്ന് ഇന്ത്യന്‍ താരം
രാജ്യം ലോക്ഡൗണിലായതിനാല്‍ നേരംമ്പോക്കിനായി താരങ്ങളുടെ വിശേഷങ്ങളിലൂടെ കടന്ന് പോകുകയാണ് ക്രിക്കറ്റ് ലോകം. ഇന്‍സ്റ്റ ലൈവുകള്‍ മുതല്‍ വീട്ടുവിശേഷങ്ങള്‍ വരെ പങ്കുവെക്കുന്ന തിരക്കിലാണ് ക്രിക്കറ്റ് താരങ്ങള്‍
ഡിന്നറിന് ഒപ്പം കൂട്ടാന്‍ താത്പര്യമുള്ള രണ്ട് താരങ്ങള്‍ ആരെല്ലാമാണ് എന്നാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം മുരളി വിജയിയോട് ഒരു ആരാധകന്‍ ചോദിച്ചത്. മുരളി വിജയിയുടെ ഉത്തരം കേട്ട് അമ്പരക്കുകയാണ് ക്രിക്കറ്റ് ആരാധകര്‍.
ഓസ്ട്രേലിയന്‍ വനിതാ താരം എല്ലീസ് പെറി, ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍ എന്നീ പേരുകളാണ് മുരളീ വിജയ് പറഞ്ഞത്. എല്ലീസ് പെറിയെ അതീവ സുന്ദരി എന്ന് വിശേഷിപ്പിച്ച മുരളി വിജയ് അവള്‍ക്കൊപ്പം അത്താഴം കഴിക്കാന്‍ ഏറെ ആഗ്രഹമുണ്ടെന്നും തുറന്ന് പറഞ്ഞു. ക്രിക്കറ്റ് ലോകത്ത് ഏറെ ചര്‍ച്ചയാകുകയാണ് ഈ ഉത്തരം.
ശിഖര്‍ ധവാന്റെ തമാശകള്‍ തന്നെയാണ് അത്താഴത്തിന് ഒപ്പം കൂട്ടാന്‍ തന്നെ പ്രേരിപ്പിക്കുകയെന്നും മുരളി വിജയ് പറഞ്ഞു. ധവാന്‍ ഹിന്ദിയിലും ഞാന്‍ തമിഴിലും സംസാരിച്ചുകൊണ്ടിരിക്കുമെന്നും വിജയ് പറയുന്നു. ചെന്നൈ സൂപ്പര്‍ കിങ്സ് തന്നോട് വളരെയധികം ചേര്‍ന്ന് നില്‍ക്കുന്ന ടീം ആണെന്നും മുരളി വിജയ് പറഞ്ഞു.
ആദ്യ ലേലത്തില്‍ തന്നെ ചെന്നൈ ടീമിലേക്ക് എത്തിയ താരങ്ങള്‍. ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച കളിക്കാരാണ് അവര്‍. ഈ ഇതിഹാസ താരങ്ങള്‍ക്കൊപ്പം അന്ന് ഡ്രസിങ് റൂം പങ്കിടാന്‍ സാധിച്ചത് വളര്‍ന്നു വരുന്ന കളിക്കാരന്‍ എന്ന നിലയില്‍ വലിയ ഭാഗ്യമായിരുന്നു. അവര്‍ക്കൊപ്പം നിന്ന് അവരെ കണ്ട് ഒരുപാട് കാര്യങ്ങള്‍ പഠിക്കാനായെന്നും മുരളി വിജയ് പറഞ്ഞു.