അക്ഷരാര്‍ത്ഥത്തില്‍ പറക്കുകയായിരുന്നു അയാള്‍, തകര്‍പ്പന്‍ ഫീല്‍ഡിംഗുമായി ടീം ഇന്ത്യ

Image 3
CricketTeam India

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ടീം ഇന്ത്യ കാഴ്ച്ചവെച്ചത് തകര്‍പ്പന്‍ ഫീല്‍ഡിംഗ് പ്രകടനം. ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഫീല്‍ഡിങ്ങായിരുന്നു പ്രധാന തലവേദന, ഏറ്റവും എളുപ്പമേറിയ ക്യാച്ചുകള്‍ പോലും സ്‌കൂള്‍ബോയ് ക്രിക്കറ്റ് ലെവലില്‍ നിലത്ത് വീഴുന്ന കാഴ്ച്ച.

എന്നാല്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ നേര്‍ വിപരീത കാഴ്ച്ചയാണ് ക്രിക്കറ്റ് ലോകം കണ്ടത്. കനത്ത സമ്മര്‍ദ്ദത്തിനിടയിലും ഇന്ത്യന്‍ താരങ്ങള്‍ തകര്‍പ്പന്‍ ഫീല്‍ഡിംഗ് പ്രകടനമാണ് കാഴ്ച്ചവെച്ചത്.

അതില്‍ എടുത്ത് പറയേണ്ടത് റോസ് ടെയ്‌ലറെ പുറത്താക്കിയ ശുഭ്മാന്‍ ഗില്ലിന്റെ തകര്‍പ്പന്‍ ക്യാച്ചാണ്. ന്യൂസിലന്‍ഡ് ബാറ്റിംഗിന്റെ 63 ഓവറില്‍ ഷമിയുടെ ആദ്യ പന്തിലാണ് ഈ വിക്കറ്റ് പിറന്നത്.

ഓഫ് സറ്റംമ്പിന് പുറത്ത് എറിഞ്ഞ പന്ത് ടൈയ്‌ലര്‍ കണക്റ്റ് ചെയ്തപ്പെപ്പോള്‍ മിഡി ഓഫില്‍ തകര്‍പ്പന്‍ ഡൈവിലൂടെ പന്ത് കൈപിടിയില്‍ ഒതുക്കുകയായിരുന്നു ഗില്‍. ഇതിന്റെ വീഡിയോ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. ആ കാഴ്ച്ച കാണാം

ഇതുകൂടാതെ നിരവധി തകര്‍പ്പന്‍ ക്യാച്ചുകളും മത്സരത്തില്‍ ഇന്ത്യ സ്വന്തമാക്കിയിട്ടുണ്ട്.

മത്സരത്തില്‍ ഇന്ത്യയുടെ ഒന്നാമിന്നിംഗ്‌സ് സ്‌കോറായ 217ന് മറുപടിയായി കിവീസിന്റെ ബാറ്റിംഗ് 249ല്‍ അവസാനിച്ചു. 32 റണ്‍സിന്റെ മാത്രം ലീഡാണ് ഒന്നാമിന്നിംഗ്‌സില്‍ കിവീസ് സ്വന്തമാക്കിയത്.