നായകന്‍ പ്രയോഗിച്ചത് കുറുക്കന്റെ ബുദ്ധി, ധോണി ചെയ്യുന്ന റിസ്‌ക് ഏറ്റെടുത്ത് കോഹ്ലി

Image 3
CricketTeam India

അശ്വിന്‍ രവി

വിരാട് കോഹ്ലിയുടെ ക്യാപ്റ്റന്‍സിയെ എക്‌സപ്ഷന്‍ എന്നല്ലാതെ മറ്റൊന്നും വിശേഷിപ്പിക്കാനാവില്ല. 11 ഓവറിന് ശേഷം ഇംഗ്ലണ്ടിന്റെ സ്‌കോര്‍ 120-1 എന്ന നിലയില്‍ നില്‍ക്കുമ്പോഴാണ് രാഹുല്‍ ചഹര്‍ ബൗള്‍ ചെയ്യാന്‍ വരുന്നത്.

ആ ഓവറില്‍ ബട്‌ലര്‍ ഫിഫ്റ്റി തികച്ചെങ്കിലും ഏഴ് റണ്‍സ് മാത്രമേ നേടാന്‍ കഴിഞ്ഞുള്ളൂ. ഒരവസരത്തിന് വേണ്ടി കാത്തു നിന്ന കോഹ്ലി അടുത്തതായി പന്തെറിയാന്‍ ഏല്‍പ്പിക്കുന്നത് ടീമിലെ ഏറ്റവും experienced ആയ ബൗളറെയാണ്. കളിയുടെ ഒരു ക്രൂഷ്യല്‍ പോയിന്റായിരുന്നു അത്.

ഭുവിയുടെ ആ ഓവര്‍ പ്ലേ ഔട്ട് ചെയ്തിരുന്നെങ്കില്‍ പോലും ഇംഗ്ലണ്ടിന് വിജയസാധ്യത ഉണ്ടായിരുന്നു. പക്ഷെ ബൗണ്ടറി നേടാനുള്ള പ്രഷറിന് മുന്നില്‍ ഇംഗ്ലണ്ടിന് അടിപതറുകയാണ് ഉണ്ടായത്. 4 ബോളില്‍ 3 റണ്‍സ് മാത്രം വന്ന ആ ഓവറിലെ അഞ്ചാം പന്ത് ബൗണ്ടറി നേടാനുള്ള ബട്‌ലറിന്റെ ശ്രമം ലോങ് ഓഫില്‍ പാണ്ഡ്യയുടെ കൈകളില്‍ അവസാനിക്കുന്നു.

ഭുവി ഓപ്പണ്‍ ചെയ്തു കൊടുത്ത ഇംഗ്ലണ്ട് ബാറ്റിംഗ് നിരയിലേക്ക് ശര്‍ദുലും പാണ്ഡ്യയും കയറി ബാക്കിയുള്ളവരെ കൂടി മടക്കുന്നു, കൂടാതെ റണ്‍റെയ്റ്റിന്റെ സമ്മര്‍ദ്ദം കൂടിയായപ്പോ ഇംഗ്ലണ്ട് ഒന്ന് പൊരുതാന്‍ പോലുമാവാതെ കീഴടങ്ങുകയാണ്.

കോഹ്ലിയുടെ ക്യാപ്റ്റന്‍സിക്ക് എതിരെയുള്ള പ്രധാനപ്പെട്ട ഒരു വിമര്‍ശനമാണ് ക്ലോസ് ഗെയിംസില്‍ നിര്‍ണ്ണായക തീരുമാനങ്ങള്‍ എടുക്കാനുള്ള കാര്യക്ഷമത ഇല്ലെന്നുള്ളത്. ഇന്നത്തെ കളിയില്‍ നിര്‍ണ്ണായക ഘട്ടത്തില്‍ ഭുവിയെ ആ ഓവര്‍ ഏല്പിക്കാനുളള തീരുമാനമാണ് ഈ കളിയിലെ വഴിത്തിരിവ് ആയത്.

ടീമിലെ ബെസ്റ്റ് ബോളറെ ഡെത്തിലേക്ക് മാറ്റിവയ്ക്കുന്നതാണ് പൊതുവേ കണ്ടുവരുന്നത്. പക്ഷെ ഇവിടെ ആ സമയത്ത് ഭുവിയെ ഉപയോഗിച്ചത് ഒരു calculated risk ആയിരുന്നു. അത് പൂര്‍ണ്ണമായും വിജയിച്ചു. ഇങ്ങനത്തെ റിസ്‌കുകള്‍ ധോണിയുടെ ക്യാപ്റ്റന്‍സിയില്‍ സ്ഥിരമായി കാണാമായിരുന്നു. അങ്ങനെയുള്ള റിസ്‌കുകള്‍ കൊണ്ട് രണ്ട് ഐസിസി ട്രോഫിയും ടീമിന് കിട്ടിയിട്ടുണ്ട്. കോഹ്ലിയും ആ പാതയിലാണെന്നു നമുക്ക് പ്രത്യാശിക്കാം.

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍